Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മുതിർന്ന മാധ്യമപ്രവർത്തകൻ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 72 വയസായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു. അഞ്ച് പതിറ്റാണ്ടോളം മാധ്യമ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കണ്ണൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടക്കും.
Read more

അട്ടപ്പാടി ഭൂമിയിടപാട്: കോൺഗ്രസ് വിട്ട് CPIMലേക്ക് ആദിവാസി കുടുംബങ്ങൾ

പാലക്കാട്: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഉൾപ്പെട്ടതായി ആരോപണമുയർന്ന അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിടപാടിൽ കോൺഗ്രസിന് തിരിച്ചടി. ഭൂമി നഷ്ടപ്പെട്ട ആദിവാസികൾ കോൺഗ്രസ് വിടാൻ തീരുമാനിച്ചു. ദൊഡുഗട്ടി ഊരിലെ നൂറിലേറെ കുടുംബങ്ങളാണ് കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേരാനൊരുങ്ങുന്നത്. കോൺഗ്രസുകാർ തങ്ങളെ വഞ്ചിച്ചെന്നാണ് ഭൂമി നഷ്ടപ്പെട്ടവരുടെ ആരോപണം. കമ്മ്യൂണിസ്റ്റ് പാർട്ടി എപ്പോഴും തങ്ങൾക്കൊപ്പം നിന്നിട്ടുണ്ടെന്നും അതിനാൽ സിപിഐഎമ്മിൽ ചേരാൻ തീരുമാനിച്ചെന്നും ഇവർ പറഞ്ഞു. ദൊഡുഗട്ടിയിലേത് തങ്ങളുടെ ഭൂമിയാണെന്നും അത് കോൺഗ്രസുകാർക്ക് കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്നും ഭൂമി നഷ്ടപ്പെട്ടവർ വ്യക്തമാക്കി. തമിഴ്നാട് സ്വദേശികളുടെ […]
Read more

CMRL- Exalogic കേസ്; പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ

തിരുവനന്തപുരം: CMRL-Exalogic സാമ്പത്തിക ഇടപാട് കേസിൽ ഇഡി സ്വീകരിച്ച നടപടിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ. ഇഡിക്കെതിരായ പൊതുനിലപാടിൽ മാറ്റമില്ലെങ്കിലും, നിലവിൽ പിണറായി വിജയനെ അനുകൂലിക്കാനോ എതിർക്കാനോ സിപിഐ നേതാക്കൾ തയ്യാറായിട്ടില്ല. ഇഡി ഡിജിപിക്ക് കൈമാറിയ കത്തിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിഷയത്തിൽ നിലപാട് സ്വീകരിക്കുക. അതുവരെ പിണറായി വിജയനെ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ വേണ്ടെന്നാണ് സിപിഐയിലെ ധാരണ. എന്നാൽ ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമായി പ്രവർത്തിക്കുന്നു എന്ന നിലപാടിൽ മാറ്റമില്ലെന്നും സിപിഐ വ്യക്തമാക്കി. […]
Read more

ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി; യുവാവ് ഓടിരക്ഷപ്പെട്ടു

കണ്ണൂർ: സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ കെസ്റ്റർ ഗ്രാഫിക്സിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി ജിൻസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തട്ടിപ്പ് നടന്നത്. മാതമംഗലം സ്വദേശിനിയായ ജീവനക്കാരി നിവ്യ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അജ്ഞാതനായ യുവാവ് സ്ഥാപനത്തിലെത്തിയത്. സ്ഥാപന ഉടമ പിലാത്തറയിലെ ഓഫീസിലാണെന്ന് നിവ്യ പറഞ്ഞതോടെ, ജിൻസിനെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായി യുവാവ് ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചു. ജയകുമാർ എന്നയാൾ എത്തുമെന്നും 27,000 രൂപ […]
Read more

പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ്

കോഴിക്കോട്: പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. പദ്ധതിക്കെതിരായ മുൻ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുകളും ഭരണസംവിധാനങ്ങളും മാറിയാലും സംഘടനയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് ഷറഫുദ്ദീൻ പറഞ്ഞു. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കാൻ സർക്കാരിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
Read more

വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15നകം പരിഹരിക്കാനാകുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി കെഎസ്ഇബി. സെപ്റ്റംബർ മാസത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 15നകം പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പീക്ക് സമയത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ കുറവാണ് നേരിടുന്നത്. ഈ കുറവ് പരിഹരിക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. മഴ […]
Read more

CMRL–എക്‌സാലോജിക്; എഫ്‌ഐആർ വന്നാൽ കോടതിയെ സമീപിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം പാർട്ടിക്ക് ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ തള്ളിയ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാകും നിയമനടപടിയിലേക്ക് നീങ്ങുക. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും കോടതിയെ സമീപിക്കും. അതേസമയം, ഡിജിപിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ കേസെടുക്കുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൃത്യമായ […]
Read more

പി എസ് സി ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച കണ്ടെത്തിയത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ എംഎൽഎ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. എംഎൽഎ എന്ന നില പരിഗണിച്ച് കൂടുതൽ കടുത്ത നടപടികൾ ഒഴിവാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ച് പ്രവർത്തിക്കാനും രമ്യ ഹരിദാസിന് പാർട്ടി നിർദേശം നൽകും. സംഭവത്തിൽ അന്വേഷണം നടത്തിയ എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി ഇന്ന് കെപിസിസിക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. പാർട്ടിയെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിച്ചെന്ന വിമർശനം ഉയർന്നതിനെ തുടർന്ന് കെപിസിസി […]
Read more

‘ഇതുകൊണ്ട് വെള്ളം കുടിക്കുന്നതാണെന്ന് കൊടുക്കണ്ട’- പ്രസംഗത്തിനിടയിൽ തമാശ പറഞ്ഞ് പിണറായി

പത്തനംതിട്ട: മാന്നാറിലെ പരിപാടിയിൽ പ്രസം​ഗത്തിനിടെ തമാശ പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാവിലത്തെ രോഷാകുലനായ രൂപത്തിൽ നിന്ന് മാറി അല്പം പുഞ്ചിരിയോടെയാണ് അദ്ദേഹം പ്രസം​ഗിച്ചത്. തന്നെ പഴിചാരാനുള്ള ഇഡി നീക്കം വിജയിക്കില്ലെന്നും വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടയിൽ വെള്ളം കുടിച്ചപ്പോഴായിരുന്നു തമാശ പറഞ്ഞത്. ഇതുകൊണ്ട്(ആരോപണങ്ങളെ തുടർന്ന്) വെള്ളം കുടിക്കുന്നതാണെന്ന് നാളെ കൊടുക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിരിയോടെയും കയ്യടികളോടെയുമാണ് പിണറായിയുടെ നർമ്മത്തെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചത്. രാവിലെ പിണറായി മാധ്യമപ്രവർത്തകരോട് കയർത്തു സംസാരിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix