Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ജോർദാനിൽ ഇറാന്റെ ആക്രമണവർഷം; അമേരിക്കയുടെ സൈനിക വിമാനങ്ങൾ തകർന്നു

അമ്മാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ നിരവധി സൈനിക വിമാനങ്ങൾ തകർന്നു. എട്ടോളം എഫ്-15 കേടുപാടുകൾ സംഭവിക്കുകയും ‘വാർത്തോഗ്’ (Warthog) എന്നറിയപ്പെടുന്ന ഒരു എ-10 തണ്ടർബോൾട്ട് (A-10 Thunderbolt) വിമാനം പൂർണമായും തകരുകയും ചെയ്‌തു. പിന്നാലെ അമേരിക്ക ഇറാനിലേക്ക് 30 ലധികം മിസൈലുകൾ തൊടുത്തതോടെ യുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചോളം ഇറാനിയൻ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ജോർദാനിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. അതേസമയം, ഈ ആക്രമണങ്ങൾക്ക് നടുവിലും […]
Read more

‘ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദി’; കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവ് കാരണമാകാമെന്ന് സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വകുപ്പിൽ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയ കൃഷ്ണൻ കുട്ടിക്ക് നന്ദിയും മന്ത്രി അറിയിച്ചു. കെഎസ്ഇബി മാനേജ്‌മെന്റ്, മന്ത്രിയുടെ ഓഫീസ്, റെഗുലേറ്ററി കമ്മീഷൻ എന്നിവ തമ്മിൽ ഏകോപനമില്ലെന്നും ഇത് വൈദ്യുതി വകുപ്പിലെ ഗുരുതര വീഴ്ചയാണെന്നും കൃഷ്ണൻ കുട്ടി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. വൈദ്യുതി […]
Read more

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം

കട്ടാങ്ങൽ: കുടുംബപ്രശ്നത്തെ തുടർന്ന് രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് കീഴടക്കി. അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളെയും യുവാവിനെയും പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി.കുടുംബ പ്രശ്നത്തെ തുടർന്നാണ് അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നു വിടുകയും ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ […]
Read more

വീടിനടിയിൽ ഗുഹ; സദനും കുടുംബത്തിനും ഇനി വീട്ടിൽ താമസിക്കാനാകില്ല

കാസർകോട്: ഒറ്റമാവുങ്കാലിൽ നിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തിയ സദനും കുടുംബത്തിനും ഇനി ആ വീട്ടിൽ താമസിക്കാനാകില്ലെന്ന് അധികൃതരുടെ റിപ്പോർട്ട്. ഇതോടെ സദനും കുടുംബത്തിനും പുതിയ വീട് നിർമിച്ചുനൽകാൻ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന കുമാരിയുടെ നേതൃത്വത്തിലാണ് ജനകീയ സമിതി രൂപീകരിച്ചത്. സദന് പുതിയ വീട് നിർമിക്കാൻ സുമനസ്സുകളുടെ സഹായം തേടി കേരള ബാങ്കിന്റെ മുന്നാട് ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് കാറ്ററിങ് തൊഴിലാളിയായ […]
Read more

സമുദായത്തിനു രാഷ്ട്രീയാധികാരം എന്ന ലക്ഷ്യം ബാക്കി: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയിലേക്ക് പ്രവേശിക്കുന്നു. 89-ാം പിറന്നാളിന്റെ നിറവിലാണ് അദ്ദേഹം പുതിയ വർഷത്തിലേക്ക് കടക്കുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടിൽ പ്രത്യേക ആഘോഷങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 22-ാം വയസ്സിൽ ആരംഭിച്ച പലചരക്ക് കടയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആദ്യ സംരംഭം. നാട്ടുകാർക്ക് കടം നൽകിയതിനെ തുടർന്ന് നഷ്ടത്തിലായ കട മൂന്ന് തവണ പൂട്ടേണ്ടിവന്നു. അമ്മ നൽകിയ പണം ഉപയോഗിച്ച് കട വീണ്ടും തുറന്നെങ്കിലും കടം നൽകുന്ന ശീലം തുടർന്നതോടെ രണ്ട് തവണ കൂടി […]
Read more

ഇതരമത ചിഹ്നങൾ ധരിച്ച് ക്ഷേത്രത്തിലേക്ക് കടന്നാൽ പിഴ ഈടാക്കുമെന്ന് ​ഗുരുവായൂർ ദേവസ്വം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു അകത്ത് കടക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്‍മാരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ ചെലവിലേക്ക് പിഴ ഈടാക്കുന്നതിന് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഷ്ടമിരോഹിണി ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ ഭക്തര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തിയതായും വിശേഷാല്‍ പ്രസാദ ഊട്ടില്‍ അമ്പതിനായിരതോളം ഭക്തര്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. പുന്നത്തൂര്‍ കോവിലകം പുതുക്കി പണിയുന്നതിന് 6.40 […]
Read more

ഖത്തറിലെ അൽ വക്ര തുറമുഖത്ത് ബോട്ടിന് തീപിടിച്ചു; ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട്

ദോഹ: ഖത്തറിലെ അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. പെട്ടെന്നുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം സമയബന്ധിതമായി ഇടപെട്ട് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അടിയന്തരമായി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് വലിയ അപകടം ഒഴിവാക്കാനായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം, ബോട്ടിന്റെ ഇനം, സംഭവത്തിൽ ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് […]
Read more

സ്വകാര്യ ബസിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം ചെട്ടികുളങ്ങരയിൽ

മാവേലിക്കര: കായംകുളം–തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കൈത തെക്ക് ശശിഭവനത്തിൽ പ്രസാദിന്റെയും കണ്ണമംഗലം സൗത്ത് ഗവൺമെന്റ് യു.പി. സ്കൂൾ അധ്യാപിക ശശികലയുടെയും മകൻ പി. പരമേശ്വർ (18) ആണ് മരിച്ചത്. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ബുധനാഴ്ച രാവിലെ 8.20ഓടെ ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്താണ് അപകടം. കോളേജിലേക്ക് പോകുന്നതിനായി ചെട്ടികുളങ്ങരയിൽ നിന്ന് വടക്കോട്ട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പരമേശ്വറിന്റെ സ്കൂട്ടർ […]
Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്കർ (49) ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. വണ്ടൂരിലെ ഫെഡറൽ ബാങ്ക് ശാഖയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിലുമാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ സ്വർണം പണയം വെച്ച് രണ്ട് ലക്ഷത്തിലധികം രൂപ അസ്കർ കൈക്കലാക്കി. തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ വണ്ടൂർ ഫെഡറൽ ബാങ്കിലെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലായി 11 […]
Read more

83കാരിയുടെ ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മരുമകളും വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് ഇത്തരമൊരു ബാധ്യതയില്ലെന്നും പേരക്കുട്ടിയോട് മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി. പേരക്കുട്ടി മുത്തശ്ശിയെ സംരക്ഷിക്കണമെന്ന യുക്തിരഹിതമായ ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കൊച്ചി സ്വദേശിനിയും ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയുമായ 83കാരിയാണ് ഹർജി നൽകിയത്. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ മരുമകൾക്ക് ലഭിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മരുമകൾക്കും 22 വയസ്സുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix