Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ബാല്ലൺ ഡി ഓർ പട്ടികയിൽ ഇടം; പുതു ചരിത്രമെഴുതി ലമീൻ യമാൽ!

2026ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അം​ഗ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബാഴ്സലോണയുടെ സ്പാനിഷ് യുവ വിസ്മയം ലമീൻ യമാലും 30 അം​ഗ താരങ്ങളുടെ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ താരം ഒരു അപൂർവ റെക്കോർഡും സ്വന്തമാക്കി. 20 വയസ് തികയും മുൻപ് തന്നെ ബാല്ലൺ ഡി ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മൂന്ന് തവണ ഇടം പിടിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി ലമീൻ യമാൽ മാറി. നേരത്തെ […]
Read more

16കാരിക്കുനേരെ ലൈംഗികാതിക്രമം; നഴ്സിങ് ഓഫീസർ പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പോക്സോ കേസിൽ അറസ്റ്റിൽ. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ ലിഫ്റ്റിൽവെച്ച് പെൺകുട്ടിക്കുനേരെ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് ആശുപത്രിയിൽവെച്ചുതന്നെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Read more

അമ്മായി അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; മരുമകൾ അറസ്റ്റിൽ

കാൻപൂർ: അമ്മായിയച്ഛന്റെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ മരുമകൾ തന്നെ കൊലപാതകക്കേസിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂരിൽ ഫാർമ വ്യാപാരി വിനീത് മിനോച്ച കൊല്ലപ്പെട്ട കേസിലാണ് മരുമകൾ ശാലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാൺപൂരിലെ കല്യാൺപൂർ ഇന്ദിരാനഗറിലെ ഫ്ലാറ്റിലാണ് ശനിയാഴ്ച വിനീത് മിനോച്ചയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ സംശയം. എന്നാൽ വീട്ടിൽനിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയം ശക്തമായി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മരുമകൾ […]
Read more

അധ്യാപകരും വിദ്യാർത്ഥികളും കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആകണം: എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് പരിശീലനം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (SIET) നേതൃത്വത്തിൽ ഈ അധ്യയന വർഷത്തെ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ്ബുകളുടെ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീകാര്യം മൺവിളയിലെ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഏകദിന ശില്പശാല നടന്നത്. ചുറ്റുപാടുകളിലും വിവിധ മേഖലകളിലും നിരന്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കൊപ്പം മുന്നേറാൻ പരിശീലനം […]
Read more

കുടുംബത്തെ അറിയിക്കാതെ രോഗിയെ പറഞ്ഞുവിട്ടു; പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നൽകി രോഗിയെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ട വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പേരൂർക്കട പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 25നാണ് ഹസീബിനെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടത്. ഓണം കഴിഞ്ഞ് ഹസീബിനെ കാണാനായി സഹോദരി ആശുപത്രിയിലെത്തിയപ്പോഴാണ് ഉത്രാട ദിവസം വണ്ടിക്കൂലി നൽകി പറഞ്ഞയച്ചതായി അധികൃതർ അറിയിച്ചത്. […]
Read more

പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; കാക്കനാട്ട് രണ്ടുപേർ പിടിയിൽ

കൊച്ചി: കാക്കനാട്ടെ വാടകവീട് കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ രാജ് മണ്ഡൽ (30), രാഹുൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഒഡിഷയിൽനിന്ന് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗം കേരളത്തിലെത്തിച്ച കഞ്ചാവുമായാണ് ഇരുവരെയും പിടികൂടിയത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിനായി ആദ്യമായാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് എക്സൈസ് അറിയിച്ചു. പെയിന്റ് ബക്കറ്റുകളിൽ കഞ്ചാവ് നിറച്ച് […]
Read more

ബഹിരാകാശ സഞ്ചാരികൾ റീഡ് വൈസ്മാനും വിക്ടർ ഗ്ലോവറും വിരമിച്ചു

വാഷിംഗ്ടൺ: ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ പ്രധാന ബഹിരാകാശ സഞ്ചാരികൾ സജീവ ദൗത്യങ്ങളിൽ നിന്ന് പടിയിറങ്ങി. ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്‌മാനും പൈലറ്റ് വിക്ടർ ഗ്ലോവറുമാണ് നാസയുടെ സജീവ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ചത്. ഇനിമുതൽ ഇരുവരും ‘ആസ്ട്രനോട്ട് എമരിറ്റസ്’ (Astronaut Emeritus) പദവിയിൽ നാസയ്ക്കൊപ്പം പ്രവർത്തിക്കും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കായി പുതിയ തലമുറയിലെ ബഹിരാകാശ സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നതായിരിക്കും ഇവരുടെ പ്രധാന ചുമതല. നാലംഗ ആർട്ടെമിസ് […]
Read more

ചെങ്കോട്ട സ്‌ഫോടനം; ഉത്തർപ്രദേശിലെ പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടിരുന്നെന്ന് എൻഐഎ

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന്റെ ആസൂത്രകർ ഉത്തർപ്രദേശിലെ ലോക്ഭവൻ, നിയമസഭ, ബാപ്പു ഭവൻ എന്നിവയും ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ പ്രതികളും ഡോക്ടർമാരുമായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവർ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭാവിയിൽ ആക്രമണം നടത്തുകയാണെങ്കിൽ ഉത്തർപ്രദേശിൽ നടത്താനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി മുസമ്മിൽ ഒരു പരിചയക്കാരനെ ഒപ്പം ചേർത്തതായും എൻഐഎ പറയുന്നു. നിയമസഭ, ലോക്ഭവൻ, ബാപ്പു […]
Read more

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതവും ഇ-കെവൈസി ഉൾപ്പെടെയുള്ള പ്രായപരിശോധനയും ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി നിലവിലെ ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയോ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയോ വേണമെന്നും […]
Read more

ചർച്ച പരാജയം; നാളെ പണിമുടക്ക്, മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതി നാല്‍ 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടാം. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix