Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഡോ. റീനയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി; തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്

തൃശൂർ: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടിയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ‘തൊരപ്പൻ പണി’ നടത്തുന്നവരെ കസേരയിൽ ഇരുത്തില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും, സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഡോ. റീന നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായ നടപടി. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവെച്ചോ. ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ചില കാര്യങ്ങളിൽ ഉടൻ തീരുമാനം എടുക്കണമെന്നും ഈ കസേരയിൽ ഇരിക്കുന്നിടത്തോളം ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. രണപരമായ […]
Read more

യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; എൽഡിഎഫ് ഒപ്പിട്ടത് ധാരണാപത്രം മാത്രമാണെന്ന് പിണറായി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ബിജെപിക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാവില്ലെന്നും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി വേണം. കൂടാതെ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടികയും തയ്യാറാക്കി കേന്ദ്രത്തിന് അയക്കണം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകമാത്രമാണ് ചെയ്തത്. തുടര്‍നടപടികള്‍ […]
Read more

റിപ്പോർട്ട് തിരുത്തൽ; എഡിജിപി ഓഫീസിൽ തെളിവ് ശേഖരിച്ച് എസ്‌ഐടി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾ മർദനത്തിനിരയായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച സംഘം പൊലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം രജിസ്റ്ററും ശേഖരിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് എസ്‌ഐടിയുടെ ലക്ഷ്യം. കേരള പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് സിപിഐഎം–ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരൺ, ഷഫീഖ്, വൈശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇതിനു മുമ്പ് മറ്റ് ആറുപേരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. കേസ് “അപൂർവ സ്വഭാവമുള്ളത്” ആണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതിയുടെ വിലയിരുത്തലായിരുന്നു. ഇഡി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലിരിക്കെ ആക്രമിക്കപ്പെട്ടതാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ കേസിൽ […]
Read more

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സഹപാഠിയായ കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Read more

രാജേഷ് തില്ലങ്കേരിയ്ക്ക് പകരം ആകാശ് തില്ലങ്കേരി; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മികച്ച തിരകഥാകൃത്താക്കി പി.എസ്.സി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംഭവത്തിൽ വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വി. ആണ് പരാതി സമർപ്പിച്ചത്. ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. മികച്ച തിരക്കഥാകൃത്തിന്‍റെ പേര് ഉൾപ്പെടുത്തിയ ഭാഗത്താണ് തെറ്റായി ആകാശ് തില്ലങ്കേരിയുടെ […]
Read more

വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

ന്യൂഡൽഹി: തെക്കൻ ദില്ലിയിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ചർമ്മരോഗ വിദഗ്ധൻ ഡോ. മനീഷ് ഗുപ്ത അറസ്റ്റിൽ. വർഷങ്ങളായി വീട്ടിൽ ജോലി ചെയ്തിരുന്ന മീന (45) എന്ന സ്ത്രീയെയാണ് ഡോക്ടർ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മൗണ്ട് കൈലാഷിലെ ഡോക്ടറുടെ വസതിയുടെ ടെറസിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മീനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഡോ. മനീഷ് ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മീന തനിക്കെതിരെയും കുടുംബത്തിനെതിരെയും ആഭിചാര ക്രിയകൾ നടത്തിയിരുന്നുവെന്നാരോപിച്ചാണ് […]
Read more

കേന്ദ്രത്തിന്റെ പച്ചക്കൊടി; ബ്രിട്ടിഷ് കാറുകൾക്ക് ഇന്ത്യയിൽ വിലകുറയും

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടി കേന്ദ്രസര്‍ക്കാര്‍. 3.78 ലക്ഷം കാറുകള്‍ 15 വര്‍ഷത്തിനുളളില്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇന്ത്യയും ബ്രിട്ടനും ഒപ്പുവെച്ചു. ജൂലൈയില്‍ നിലവില്‍ വരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരാര്‍ പ്രകാരം 110 ശതമാനമുള്ള ഇറക്കുമതി തീരുവ 10 ശതമാനമായി കുറയും. ഇന്ത്യന്‍ കാറുകള്‍ക്ക് കരാറിലൂടെ യുകെയിലേക്കും പ്രവേശനം ലഭിക്കും. ആറാം വര്‍ഷം മുതല്‍ തീരുവയില്ലാതെ 20,000 മുതല്‍ 80,000 പൗണ്ട് വരെയുള്ള വാഹനങ്ങള്‍ യുകെയിലേക്ക് ഇന്ത്യന്‍ […]
Read more

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങളോ പ്രഖ്യാപനങ്ങളുടെ പെരുമഴയോ?

ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ എന്തെല്ലാം വിസ്മയങ്ങളാണ് സതീശൻ കാത്തുവെച്ചിരിക്കുന്നത് എന്നതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റാണിത്. KSRTC സൗജന്യ യാത്ര പദ്ധതിയിലൂടെയും മറ്റും കൈവന്നിരിക്കുന്ന കൈയ്യടി ഒറ്റ ദിവസം കൊണ്ട് കുളമാകുമോ എന്നതാണ് പ്രധാന ചോദ്യം. അതുകൊണ്ടുതന്നെ, ക്ഷേമ പ്രഖ്യാപനങ്ങൾക്കൊപ്പം നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര […]
Read more

രാജ്യസഭയിൽ നിർണായക ഭൂരിപക്ഷത്തിലേക്ക് NDA; കണ്ണ് ലോക്സഭയിലും

ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളിലും നിർണായക ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം. മണ്ഡല പുനർനിർണ്ണയ ബില്ല് ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ അംഗബലത്തിലേക്ക് സഖ്യം അടുക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 245 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 148 അംഗങ്ങളുടെ പിന്തുണയുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നാമനിർദ്ദേശ അംഗങ്ങളുമടക്കം ഈ സംഖ്യ 154 ആയി ഉയരുമെന്നാണ് പ്രതീക്ഷ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 163 അംഗങ്ങളിൽ […]
Read more
Advertisement
WhiteswanTV Footer