Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ക്ലാസ് മുറിയിൽ തളർന്നുവീണ കുട്ടിയോട് മോശം പെരുമാറ്റം; അധ്യാപികയെ പിരിച്ചുവിട്ടു

കണ്ണൂർ: സോഡിയം കുറഞ്ഞതിനെ തുടർന്ന് ക്ലാസ് മുറിയിൽ തളർന്നുവീണ ആറാം ക്ലാസുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയെ പിരിച്ചുവിട്ടു. കണ്ണൂർ കുന്നോത്തെ സെന്റ് ജോസഫ്സ് യു.പി സ്കൂളിലാണ് സംഭവം. ഈ മാസം എട്ടിനായിരുന്നു സംഭവം നടന്നത്. സോഡിയം കുറയുന്നതിനെ തുടർന്ന് നേരത്തെയും വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിവരം സഹപാഠികൾ ക്ലാസ് ടീച്ചറായ സിസ്റ്റർ ലിന്റോ ജോസിനെ അറിയിച്ചിരുന്നു. എന്നാൽ കുട്ടി തന്നെ വന്ന് വിവരം പറയട്ടെ എന്നായിരുന്നു […]
Read more

മുഖ്യമന്ത്രി ജനകീയനാകണം; KPCC യോഗത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: കെപിസിസി യോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് തൃശൂർ ഡിസിസി അധ്യക്ഷൻ യോഗത്തിൽ വിമർശിച്ചു. മുഖ്യമന്ത്രി കൂടുതൽ ജനകീയനാകണമെന്നും പ്രധാന തസ്തികകളിലെ നിയമനങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കരിക്കുലത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Read more

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

കൊല്ലം: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധനയ്ക്കിടെ ഗുരുതര കണ്ടെത്തലിനെ തുടർന്ന് കൊല്ലം ആർപി മാളിലെ തിയേറ്റർ ഉടമയ്ക്ക് നോട്ടീസ്. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പോപ്പ്‌കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനാണ് ലീഗൽ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. അതേസമയം, തിയേറ്ററിലെ കഫറ്റീരിയയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. പരിശോധനയിൽ മൂന്ന് ദിവസം പഴക്കമുള്ള കാലാവധി കഴിഞ്ഞ പാൽ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഫ്രീസറിനും ആവശ്യമായ അറ്റകുറ്റപ്പണികൾ […]
Read more

‘ഇന്റർനെറ്റ് ഇല്ലെങ്കിൽ ആത്മഹത്യ’; ടവറിന് മുകളിൽ കയറി യുവാവ്

ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന പരാതിയിൽ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. മൊബൈൽ റേഞ്ചില്ലാത്തതിൽ പ്രതിഷേധിച്ച് ടെലികോം ടവറിന് മുകളിൽ കയറിയ യുവാവ് മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. രാജസ്ഥാനിലെ ഡിഗ് ജില്ലയിലെ ബെധാം ഗ്രാമത്തിലാണ് സംഭവം. പുഷ്കർ എന്ന യുവാവാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിൽ മൊബൈൽ നെറ്റ്‌വർക്ക് സേവനം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് പുഷ്കറിന്റെ ആരോപണം. ഫോൺ കോളുകൾ ചെയ്യാനോ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും ഇത് ഗ്രാമവാസികളുടെ ദൈനംദിന […]
Read more

ഇടത് അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു; പാറളം പഞ്ചായത്തില്‍ ബിജെപി വീണു

തൃശ്ശൂർ: പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടത് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി ഭരണം വീണത്. ഇന്ന് നടന്ന വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 10 വോട്ടും ബിജെപിക്ക് ആറ് വോട്ടും ലഭിച്ചു. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. സംഭവത്തെ ജനവിധിയുടെ അട്ടിമറിയെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. എന്നാൽ ജനാധിപത്യത്തിന്റെ വിജയമാണ് പാറളത്ത് ഉണ്ടായതെന്ന് കോൺഗ്രസ് പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി തന്ത്രത്തിലൂടെയും അട്ടിമറിയിലൂടെയുമാണ് പഞ്ചായത്ത് പിടിച്ചെടുത്തതെന്നും കോൺഗ്രസ് ആരോപിച്ചു. സിപിഐഎമ്മും […]
Read more

ജോലിക്കിടെ ഹൃദയാഘാതം; സൈനികന് വിട നൽകി ജന്മനാട്

കോഴിക്കോട്: ഭോപ്പാലിൽ ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുക്കം കാരമൂല സ്വദേശി സൈനികൻ മിദ് ലാജിന്റെ ഖബറടക്കം ഔദ്യോഗിക സൈനിക ബഹുമതികളോടെ നടന്നു. കാരമൂല ജുമഅത്ത് പള്ളിയിലാണ് ഖബറടക്കം നടന്നത്. കാരമൂല ആസാദ് മെമ്മോറിയൽ എയുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകൾ എത്തി മിദ് ലാജിന് ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിദ് ലാജിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നൂറുകണക്കിന് പേർ […]
Read more

വിനീഷ്യസ്, റാഫിഞ്ഞ, എൻഡ്രിക്… ഇന്ത്യയിലേക്ക് വരുന്നത് ബ്രസീലിന്റെ വമ്പൻ സംഘം

റിയോ ഡി ജനീറോ: ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോളിനുള്ള ബ്രസീല്‍ സംഘത്തെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയറും റഫീന്യ, മാര്‍കിന്യോ, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ, ഗബ്രിയേല്‍ മഗലാസ് എന്നിങ്ങനെ വമ്പന്മാരെല്ലാം ഇന്ത്യയിലെത്തും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് മത്സരം. ഈ മാസം 25നും 29നും ഓസ്‌ട്രേലിയയിലും രണ്ടു മത്സരങ്ങൾ കളിച്ച ശേഷമാകും കാനറിപ്പട ഇന്ത്യയിലെത്തുക. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനാകാത്തതിനാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ബ്രസീലിന്റെ ലക്ഷ്യം. ടീം: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ (ഗോൾകീപ്പർ). […]
Read more

വയനാട് ടൗൺഷിപ്പ്; വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബർ മാസത്തോടെ ടൗൺഷിപ്പിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 810 തൊഴിലാളികളാണ് ടൗൺഷിപ്പിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ കുറവ് നിർമാണത്തെ ബാധിക്കുന്നില്ലെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആദ്യ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതിരുന്ന ദുരന്തബാധിതരെയും അർഹരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള […]
Read more

ചിറയിൻകീഴ് കയ്യാങ്കളി; രമ്യാ ഹരിദാസിനെതിരെ കടുത്ത നടപടി വേണമെന്ന് KPCCയില്‍ ആവശ്യം

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംപിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ട്. എം.എം. ഹസൻ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സമർപ്പിച്ച റിപ്പോർട്ടിലാണ് രമ്യാ ഹരിദാസിനെതിരെ രൂക്ഷ പരാമർശങ്ങളുള്ളത്. വിവാദത്തിൽ രമ്യാ ഹരിദാസ് പക്വതയോടെ ഇടപെട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രമ്യാ ഹരിദാസിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളിലെ യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ നാളെയും മറ്റന്നാളുമായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 12ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ബംഗാൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix