Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

വീർ ഗാർഡിയൻ 2026; ജാപ്പനീസ് വ്യോമസേനാ സംഘം ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൂടുതൽ ശക്തി പകരുന്ന സംയുക്ത വ്യോമാഭ്യാസത്തിന് തുടക്കമായി. ‘വീർ ഗാർഡിയൻ 2026’ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ജാപ്പനീസ് വ്യോമസേനയുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. സെപ്റ്റംബർ 22 വരെയാണ് ഇന്ത്യൻ വ്യോമസേനയുമായി സംയുക്ത അഭ്യാസം നടക്കുക. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കും. ജപ്പാന്റെ എഫ്-2, എഫ്-15 യുദ്ധവിമാനങ്ങളും അഭ്യാസത്തിന്റെ ഭാഗമാകും. ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ തമ്മിലുള്ള സഹകരണവും പ്രവർത്തന മികവും കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംയുക്ത വ്യോമാഭ്യാസത്തിന്റെ പ്രധാന […]
Read more

ആണവപരിശോധനയിൽ ഇറാന്റെ നിസ്സഹകരണം; നടപടി ആവശ്യപ്പെട്ട് ഐഎഇഎ

ജനീവ: അണുവായുധ നിർമ്മാണം തടയുന്നതിനുള്ള രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഇറാനെതിരെ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ഐക്യരാഷ്ട്രസഭയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആണവപരിശോധനകളുമായി പൂർണമായി സഹകരിക്കാത്ത ഇറാന്റെ നിലപാടിനെതിരെ നയതന്ത്രതലത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. 2015ൽ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളുമായി ഒപ്പുവെച്ച ആണവകരാറിന്റെ ഭാഗമായി ഐഎഇഎയുടെ കർശന പരിശോധനകൾക്ക് ഇറാൻ വിധേയമായിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് ഭരണകൂടം കരാറിൽനിന്ന് പിന്മാറിയതോടെ സ്ഥിതിഗതികൾ മാറി. ഇതിന് പിന്നാലെ ഐഎഇഎയുടെ നിരീക്ഷണ ക്യാമറകൾ […]
Read more

മാസപ്പടി കേസ്; കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയവർക്കുള്ള ശക്തമായ പാഠമായിരിക്കും കേസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും കുഴൽനാടൻ വ്യക്തമാക്കി. വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും […]
Read more

സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട്: മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ. സിഎംആർഎല്ലും വീണാ വിജയനും തമ്മിലുണ്ടായത് നിയമപരമായ പണമിടപാടാണെന്ന് റിയാസ് പറഞ്ഞു. വീണാ വിജയനിൽ നിന്ന് സേവനം ലഭിച്ചിട്ടില്ലെന്ന് സിഎംആർഎൽ എംഡിയോ മറ്റ് ഉദ്യോഗസ്ഥരോ മൊഴി നൽകിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന തരത്തിൽ ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും റിയാസ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read more

11 വർഷമായി ഒളിവിൽ; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

കൊല്ലം: ജാമ്യത്തിലിറങ്ങിയ ശേഷം 11 വർഷമായി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിതിൻ. 2015ലായിരുന്നു കൊലപാതകം. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നിതിൻ ഒളിവിൽ പോവുകയായിരുന്നു. പനവേലി ഭാഗത്തെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊട്ടാരക്കര സർക്കിൾ ഇൻസ്‌പെക്ടർ ഗംഗാ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. […]
Read more

റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; വിമർശനവുമായി റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻതുക കൈമാറിയതായി പറയാൻ ആവശ്യപ്പെട്ടെന്നും ഹസ്സൻ വാരിസ് ആരോപിച്ചു. ഓഗസ്റ്റ് 18ന് നൽകിയ മൊഴി സമ്മർദ്ദത്തെ തുടർന്നുള്ളതാണെന്നും മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വാങ്ങിയതാണെന്നും ഹസ്സൻ വാരിസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം, ഹസ്സൻ വാരിസിന്റെ ആരോപണങ്ങൾക്കെതിരെ […]
Read more

മൈക്രോഫിനാൻസ് കേസ്; അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.

കൊച്ചി: മൈക്രോഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തീരുമാനം അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാത്തതിലാണ് കോടതിയുടെ വിമർശനം. നാളെ നേരിട്ട് ഹാജരാകാൻ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരൻ നേരത്തെ കോടതിയിൽ ഹാജരായിരുന്നു. എട്ട് കേസുകളിലെ അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് […]
Read more

ഏഷ്യൻ ഗെയിംസ്; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ഗുസ്തി താരം ദീപക്കിന് വിലക്ക്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ഗ്രീക്കോ റോമൻ 67 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരം ദീപക്കിന് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിലക്ക്. മേയ് 31ന് നടന്ന ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച ദീപക്കിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്തേജക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് താരത്തെ മത്സരത്തിൽ നിന്ന് പുറത്താക്കിയത്. ദീപക്കിന് പുറമെ രണ്ട് ഇന്ത്യൻ ഗുസ്തി താരങ്ങളും അടുത്തിടെ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഫ്രീസ്റ്റൈൽ 86 കിലോ വിഭാഗത്തിലെ […]
Read more

വൈദ്യുതി നിയന്ത്രണം; ഇന്ന് മുതല്‍ മുന്നറിയിപ്പ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഇന്ന് മുതൽ മുന്നറിയിപ്പ് നൽകുമെന്നും ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഏകോപനക്കുറവ് മൂലമാണെന്നും മന്ത്രി വിമർശിച്ചു. ചിറയിൻകീഴ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. പലയിടത്തും മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ പലതവണ വൈദ്യുതി […]
Read more

തിരഞ്ഞെടുപ്പ് ജയിച്ചാൽ മുതിർന്ന പൗരന്മാർക്ക് 4.75 ലക്ഷം രൂപ വീതം നൽകുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ: നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരണം നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏകദേശം 4.75 ലക്ഷം രൂപ വരുന്നതാണ് ഈ തുക. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്‌ടേം കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഒരു ട്രില്യൺ ഡോളറിലധികം തുക എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് രാജ്യം അതിനുള്ള പണം സമ്പാദിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix