Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി

കാക്കനാട്: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തല വിവരങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ […]
Read more

ആഴ്സനിക് മുക്ത ജലം മുതൽ എഐ ഡയഗ്നോസ്റ്റിക്സ് വരെ; വന്ദേ ഭാരത്തതിൽ തിളങ്ങി ഒൻപത് സ്റ്റാർട്ടപ്പുകൾ

കൊച്ചി: ഗൗതം അദാനി തുടക്കം കുറിച്ച ‘വന്ദേ ഭാരതം’ സംരംഭത്തിന്റെ മൂന്ന്, നാല്, അഞ്ച് എപ്പിസോഡുകളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഒൻപത് സ്റ്റാർട്ടപ്പുകൾ തങ്ങളുടെ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. കേരളം, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഈ സ്റ്റാർട്ടപ്പുകൾ വാട്ടർ-ടെക്, കാലാവസ്ഥ, അഗ്രി-ടെക്, വിദ്യാഭ്യാസം, ഹെൽത്ത്‌ടെക് എന്നീ മേഖലകളിൽ നിന്നുള്ളവരാണ്. മികച്ച സംരംഭങ്ങൾക്ക് വന്ദേ വിങ്സ് അവാർഡുകൾ, മെന്റർഷിപ്പ്, സാമ്പത്തിക സഹായം എന്നിവ ലഭിച്ചു. ഇതിൽ പ്രൈമറി ഹെൽത്ത്‌ടെക്കിന് ഒരു കോടി […]
Read more

മദ്യലഹരിയിൽ നടുറോഡിൽ യുവതിയുടെ പരാക്രമം; സംഭവം തൃശൂരിൽ

തൃശൂർ: തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവതി നടുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്. എഎസ്ഐ കലയുടെ കൈയിൽ യുവതി കടിച്ചതിനെ തുടർന്ന് പരിക്കേറ്റു. തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്ലസ് […]
Read more

ഇരുട്ടിലാക്കുന്ന വിസ്മയം തുടരും; ഇന്ന് രാത്രിയും കറന്റ് പോകും

തിരുവനന്തപുരം: ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. എന്നത്തേയും പോലും ഇന്നും ഒന്നിലേറെ തവണ കറന്റ് പോവാനുള്ള സാധ്യത കൂടുതലാണ്. കറന്റ് പോകുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുള്ളത്. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുകൊണ്ടാണു […]
Read more

79% വിദ്യാർത്ഥികളും ഫ്ലെക്സിബിൾ ക്ലാസ് മുറികൾ മുൻഗണന നൽകുന്നതായി ഗോദ്‌റെജ് ഇന്റീരിയോ പഠനം

കൊച്ചി: രാജ്യത്തെ സ്കൂളുകളിൽ സാങ്കേതികവിദ്യയും ആധുനിക ഡിസൈനുകളും സമന്വയിപ്പിച്ചുള്ള സ്മാർട്ട് പഠനരീതികൾക്ക് പ്രചാരമേറുന്നുവെന്ന് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഇന്റീരിയോ ബൈ ഗോദ്‌റെജ് പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. “ബിയോണ്ട് ദി സ്ക്രീൻസ്: ദി റൈസ് ഓഫ് സ്മാർട്ട് ലേണിംഗ് സ്പേസസ്” എന്ന പേരിലാണ് ഗവേഷണ സെൽ ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ചർച്ചകൾക്കും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനത്തിനും അനുയോജ്യമായ രീതിയിൽ ഇരിപ്പിടങ്ങൾ മാറ്റാൻ സാധിക്കുന്ന ഫ്ലെക്സിബിൾ ക്ലാസ് മുറികളാണ് 79 ശതമാനം വിദ്യാർത്ഥികളും […]
Read more

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടായിട്ടും പനി കേസുകളിൽ കാര്യമായ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിനം പതിനായിരത്തിലധികം പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് കണക്ക്. ഇതിനിടെ ഇൻഫ്ലുവൻസ കേസുകളിലും കുത്തനെ വർധന രേഖപ്പെടുത്തി. ചൊവ്വാഴ്ച മാത്രം 147 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1,014 പേരിലാണ് രോഗം കണ്ടെത്തിയത്. ഇൻഫ്ലുവൻസ ബാധിച്ച് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. വിവിധ ജില്ലകളിലായി കുട്ടികളിലും പനി […]
Read more

പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക്

പ്രേക്ഷകർക്ക് മുമ്പെങ്ങുമില്ലാത്തവിധം വിനോദ മാർഗ്ഗങ്ങൾ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ,മികച്ച കോണ്ടെന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സീ 5 പുത്തൻ ലുക്കിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. വിപുലീകരിച്ച മികച്ച കോണ്ടെന്റുകൾ ഉള്ള ശേഖരത്തിന്റെ കരുത്തിൽ, മൊബൈൽ, കണക്റ്റഡ് ടിവി എന്നിവയിലുടനീളം എഐ (AI) അധിഷ്ഠിത വ്യക്തിഗത നിർദ്ദേശങ്ങൾ, മികച്ച വിഷ്വൽ നാവിഗേഷൻ, തടസ്സമില്ലാത്ത മൾട്ടി-സ്ക്രീൻ അനുഭവം എന്നിവയോടെ പ്ലാറ്റ്‌ഫോമിൽ വൻ മാറ്റങ്ങളാണ് സീ 5 വരുത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രീമിയം എന്റർടൈൻമെന്റ്, ഫ്രീ 5, കിഡ്‌സ് (KidZ), ടിവി, സ്‌പോർട്‌സ് എന്നിങ്ങനെ […]
Read more

റിയാസിന് കൈക്കൂലിയായി കിട്ടിയ 20.5 കോടി ദുബായിലേക്ക് കടത്തി; റെഡ്ബുക്ക് കുരുക്കുമായി ED

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ കത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. റിയാസിന് ലഭിച്ച കൈക്കൂലി […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വ‍‌ർധനവ്; ഗ്രാമിന് 110 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,255 രൂപയും ഒരു പവന് 1,14,040 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ചാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവില പവന് 760 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവന് 1,13,160 രൂപയുമായിരുന്നു ഇന്നലത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യത; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്ത് സെപ്തംബർ 13 വരെ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. നിലവിൽ അനുഭവപ്പെടുന്ന ചൂടിന് മഴ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. സെപ്തംബർ 10 മുതൽ 12 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിനും സമീപത്തെ ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix