Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ചികിത്സയ്ക്കിടെ ശരീരത്തിൽ ഗൈഡ് വയർ മറന്നുവെച്ചെന്ന് പരാതി; മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു

ഇടുക്കി: ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവാവ്. ചികിത്സയ്ക്കിടെ ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ചെന്നാണ് പരാതി. മൂന്ന് മാസത്തിന് ശേഷമാണ് വയർ മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്. ഇടുക്കി ബൈസൺവാലി സ്വദേശി ഷൈജുവാണ് പരാതിയുമായി രംഗത്തെത്തിയത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ വെരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സയ്ക്കെത്തിയതായിരുന്നു ഷൈജു. ചികിത്സയ്ക്ക് ശേഷം 45 സെന്റീമീറ്റർ നീളമുള്ള ഗൈഡ് വയർ പുറത്തെടുത്തില്ലെന്നാണ് പരാതി. കാലിൽ പ്രവേശിപ്പിച്ച ഉപകരണം വാരിയെല്ലിന് സമീപം വരെ എത്തിയിരുന്നതായും ഷൈജു പറയുന്നു. തുടർന്ന് മറ്റൊരു […]
Read more

മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പിതാവ്; ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

മലപ്പുറം: മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ പുറകിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് തിളച്ച വെള്ളം വീണത്. കുട്ടിയുടെ കാലിന് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. എന്നാൽ […]
Read more

കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടകര തിരുവള്ളൂർ ടൗൺ ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലേക്ക് പാഞ്ഞുകയറിയ കാർ അവിടെ നിന്നിരുന്ന ആളുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും കാർ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും […]
Read more

രാത്രിയിലെ വൈദ്യുതി നിയന്ത്രണം; ചൂടിൽ വലഞ്ഞ് ജനങ്ങൾ

തിരുവനന്തപുരം: കടുത്ത ചൂടിനിടെ രാത്രിയിലെ വൈദ്യുതി മുടക്കം ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി. ചില പ്രദേശങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈകിട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയുള്ള സമയത്താണ് പല മേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായത്. എന്നാൽ ഏത് പ്രദേശത്ത് എപ്പോൾ വൈദ്യുതി മുടങ്ങുമെന്നതിൽ വ്യക്തതയില്ലെന്നാണ് പരാതി. ഓരോ ദിവസവും ഓരോ പ്രദേശത്ത് ഏത് സമയത്തും എത്ര നേരവും വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി […]
Read more

ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം; പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ ശ്രമമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇഡി നല്‍കിയ കത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേയും ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതോടെ, പാർട്ടി പിണറായിക്കും മുഹമ്മദ് റിയാസും രാഷ്ട്രീയ കവചം ഒരുക്കുമെന്ന സൂചനയാണ് എംവി ​ഗോവിന്ദൻ നൽകുന്നത്.
Read more

ഷാജി കൈലാസ് ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5ൽ

ജോജു ജോർജ് നായകനായെത്തിയ പ്രതികാര ആക്ഷൻ ത്രില്ലർ ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5-ൽ പ്രീമിയർ ആരംഭിക്കും.ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് നൈസി റെജിയാണ്. എ.കെ. സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയിൽ ശിക്ഷയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചൻ എന്ന ‘പോളി’ (ജോജു ജോർജ്) എന്ന കഥാപാത്രത്തിലൂടെയാണ് വരവിന്റെ കഥ വികസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ അനുജൻ വില്ലിയെ തിരഞ്ഞിറങ്ങുന്ന പോളി […]
Read more

12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; കളരി ആശാന് 17 വർഷം കഠിനതടവ്

ആലപ്പുഴ: കളരി പഠിക്കാനെത്തിയ 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപ് (47) ആണ് ശിക്ഷിക്കപ്പെട്ടത്. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ നൽകിയത്. പിഴ അടച്ചില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം. 2025 ഫെബ്രുവരിയിലാണ് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ […]
Read more

സ്വകാര്യ സർവ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് റോജി എം ജോൺ

ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലാണ് പിൻവലിക്കുക. ഇതിന് പകരമായി യുഡിഎഫ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റോജി എം ജോൺ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി ടൗൺഷിപ്പ് പദ്ധതി കേരളത്തിനും അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിക്കായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ […]
Read more

ഏഷ്യൻ ഗെയിംസ്: മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം വരെ പാരിതോഷികം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും പാരിതോഷികമായി നൽകുമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും. മെഡൽ നേടുന്ന താരങ്ങളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം […]
Read more

ആമസോൺ, സ്വിഗ്ഗി കേന്ദ്രങ്ങളിൽ ക്രമക്കേട്; 1.38 കോടിയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിയിൽ

ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ ഗോഡൗണുകളിലും ഭക്ഷ്യസംഭരണ വിതരണ കേന്ദ്രങ്ങളിലും കർണാടക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഉൾപ്പെടെ ഏകദേശം 1.38 കോടി രൂപയുടെ ഭക്ഷ്യോത്പന്നങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിന് പുറമെ, വിതരണ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപയുടെ മരുന്നുകളും പിടികൂടി. ഓൺലൈൻ, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix