Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മലപ്പുറം മോർഫിം​ഗ് കേസ്; തിരുവനന്തപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: മലപ്പുറത്തെ മോർഫിങ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയാണ് സുബിൻ ബാബുവിനെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ സർവീസ് പ്രൊവൈഡർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റയുമായും പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോയ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോകുന്നതിനിടെ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ മേനാച്ചേരി റോഡിലുണ്ടായ ഏറ്റുമുട്ടലിലാണ് സുനിലിന്റെ സഹോദരൻ സ്റ്റാൻലിക്ക് ഗുരുതരമായി പരിക്കേറ്റത്. സ്റ്റാൻലിയെ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപത്തെ വീട്ടിൽനിന്ന് ഓട്ടോ എടുക്കാൻ പോയ സുനിൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റാൻലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. […]
Read more

ഡല്‍ഹിയിലെ അപകടം; ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

ന്യൂഡൽഹി: ദക്ഷിണപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ പഴക്കമുള്ള കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുമായി സിജെപി രംഗത്ത്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതവും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകണമെന്ന് സിജെപി ആവശ്യപ്പെട്ടു. പിജി മാഫിയക്കെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്നും അപകടസാധ്യതയുള്ള പിജികളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും സിജെപി ആവശ്യപ്പെട്ടു. സർക്കാർ സർവകലാശാലകളിലെ ഹോസ്റ്റൽ സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നും സിജെപി സഹ കൺവീനർ സൗരവ് ദാസ് […]
Read more

കുവൈത്തിൽ 43.5 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി ചെക്ക് പോയിന്റ് വഴി രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 43.5 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടു. രാജ്യത്തേക്ക് പ്രവേശിക്കുകയായിരുന്ന വാഹനത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ വിശദമായ പരിശോധന നടത്തുകയായിരുന്നു. വാഹനത്തിന്റെ പിൻഭാഗത്തെ പാനലിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 61 ബാഗുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടുകെട്ടി […]
Read more

വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ മാല കവർന്നു

മലപ്പുറം: താനാളൂർ ചുങ്കത്ത് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. നന്ദിനിപ്പറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ സുശീല (64) യുടെ മാലയാണ് കവർന്നത്. വീടിന്റെ മുൻവശത്തെ വരാന്ത വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. വീട്ടുപരിസരത്ത് നിരീക്ഷിച്ചുനിന്ന മോഷ്ടാവ് പെട്ടെന്ന് സുശീലയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനെ തടയാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സുശീല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]
Read more

കാനഡയും മെക്സിക്കോയും ​ഗ്രീൻലാൻഡും ഉൾപ്പെടുത്തി പുതിയ അമേരിക്കൻ ഭൂപടം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൻ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുത്തി യുഎസിന്റെ ‘പുതിയ ഭൂപടം’ പങ്കുവച്ച് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ഗ്രീൻലൻഡ്, ക്യൂബ, മറ്റു പ്രാദേശിക മേഖലകൾ എന്നിവ ഉൾപ്പെടുത്തിയ ‘വിശാല യുഎസ് ഭൂപട’മാണ് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ ട്രംപ് പുറത്തുവിട്ടത്. അമേരിക്കൻ പതാക പുതപ്പിച്ച ഭൂപടത്തിന്റെ എഐ ചിത്രമാണിത്. ചിത്രത്തിന് അടിക്കുറിപ്പോ മറ്റു വിശദാംശങ്ങളോ ട്രംപ് നൽകിയിട്ടില്ല. മാത്രമല്ല, ഭൂപടം ഏതെങ്കിലും ഔദ്യോഗിക നയപ്രഖ്യാപനത്തിന്റെ ഭാഗമാണെന്ന തരത്തിലുള്ള സൂചനകളുമില്ല. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ 23 […]
Read more

അബുദാബിയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അബുദാബി പൊലീസിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അധികൃതർ ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം; യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസം മാത്രമാണ് പരിചയമുണ്ടായിരുന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പാലക്കാട്ടുനിന്ന് പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി […]
Read more

ഇനി മുന്നോട്ട് പോകാനാവില്ല; സർവീസുകൾ നിർത്തിവെക്കാൻ സ്വകാര്യ ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കാണും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബസുടമ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ […]
Read more

വനിതാ എംഎൽഎമാരെ അവഗണിച്ചെന്ന് ആരോപണം; ഡൽഹിയിൽ യുഡിഎഫ് പ്രതിഷേധം

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള യുഡിഎഫ് വനിതാ എംഎൽഎമാർ. വനിതാ കമ്മീഷനെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് എംഎൽഎമാർ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച ശേഷം ശിൽപശാല ബഹിഷ്‌കരിക്കുകയും ചെയ്തു. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ദേശീയ വനിതാ കമ്മീഷൻ ശ്രമിക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ ആരോപിച്ചു. കേരളത്തിൽ നിന്നുള്ള മന്ത്രിമാരെ പരിപാടിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചില്ലെന്നും അവർ പറഞ്ഞു. ശിൽപശാലയിലെ പ്രസംഗങ്ങളെല്ലാം ഹിന്ദിയിലായിരുന്നെന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ലെന്നും ഷാനിമോൾ ഉസ്മാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix