Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കുവൈത്തിൽ വൻ ലഹരിവേട്ട; തോക്കും വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും കൈവശം വച്ചിരുന്ന കുവൈത്ത് പൗരൻ അറസ്റ്റിൽ. ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഫർവാനിയയിലെ കുതിരലായങ്ങളുടെ മേഖലയിലെ വാടകയ്‌ക്കെടുത്ത കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അബ്ദുള്ള അൽ-മുബാറക് മേഖലയിലെ മറ്റൊരു കേന്ദ്രത്തിലും സുരക്ഷാസേന പരിശോധന നടത്തി. പരിശോധനയിൽ ഏകദേശം 300 ഗ്രാം കൊക്കെയ്ൻ, 250 ഗ്രാം ഹാഷിഷ്, 3,500ഓളം ലിറിക്ക ഗുളികകൾ, സിന്തറ്റിക് ലഹരി വസ്തുക്കൾ അടങ്ങിയ 1,000ഓളം കെമിക്കൽ പേപ്പറുകൾ, 50 ഗ്രാം […]
Read more

കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാം; പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കെഎസ്ആർടിസിയിൽ ബസ് സ്പോൺസർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അവസരമൊരുക്കി. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം ഒരുക്കാനും കാലാവധി പൂർത്തിയായ ബസുകൾക്ക് പകരം പുതിയ വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാം. പദ്ധതിയുടെ വിശദമായ മാർഗനിർദേശങ്ങളും കെഎസ്ആർടിസി പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ […]
Read more

പ്രായരേഖയിൽ ക്രമക്കേട്; ഇന്ത്യൻ അണ്ടർ-19 ടീമിൽ നിന്ന് രോഹിത് പുറത്ത്

മുംബൈ: പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ ഓസ്ട്രേലിയക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽനിന്ന് ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റിൽനിന്ന് താരത്തിന് രണ്ട് വർഷത്തെ വിലക്കും ബി.സി.സി.ഐ ഏർപ്പെടുത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന, മൾട്ടി-ഡേ പരമ്പരകൾക്കുള്ള ടീമിൽനിന്നാണ് രോഹിതിനെ ഒഴിവാക്കിയത്. പകരക്കാരായി ജൂനിയർ ക്രിക്കറ്റ് കമ്മിറ്റി സൗരാഷ്ട്രയുടെ ആര്യൻ സവ്സാനിയെയും ഹരിയാണയുടെ തന്മയ് ബലോദയെയും ടീമിൽ ഉൾപ്പെടുത്തി. ജൂലൈയിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ അണ്ടർ-19 ടീമിലും രോഹിത് അംഗമായിരുന്നു. പര്യടനത്തിൽ ആറ് […]
Read more

അധ്യാപകന്റെ മർദനം; 16കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചു

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദനമേറ്റ് 16കാരനായ വിദ്യാർഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ മർദനത്തിനിരയായ റെഹാൻ ഷെരീഫ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ വിദ്യാർഥിയെ അതേ സ്‌കൂളിലെ അധ്യാപകനായ സുരേഷ് മർദിച്ചെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദന വിവരം പുറത്തുപറഞ്ഞാൽ ടി.സി. നൽകി സ്‌കൂളിൽനിന്ന് പുറത്താക്കുമെന്ന് അധ്യാപകൻ […]
Read more

ആക്‌സിസ് നിഫ്റ്റി 500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ടുമായി ആക്‌സിസ് മ്യൂച്വൽ ഫണ്ട്

കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്‌സിസ് മ്യൂച്വൽ ഫണ്ട് പുതിയ ഓപ്പൺ എൻ്റഡ് ഇൻഡക്‌സ് ഫണ്ടായ ആക്‌സിസ് നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ സൂചികയെ പിന്തുടരുന്ന രീതിയിലാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിഫ്റ്റി500 ലോ വോളാറ്റിലിറ്റി 50 ടിആർഐ ബെഞ്ച്മാർക്കാക്കിയുള്ള ഈ ഓപ്പൺ എന്റഡ് ഇൻഡക്സ് സ്കീമിന്റെ ന്യൂ ഫണ്ട് ഓഫർ സെപ്റ്റംബർ ഒൻപത് മുതൽ 22 വരെ ലഭ്യമാകും. നന്ദിക് […]
Read more

പിണറായി 3.28 കോടി കൈക്കൂലി വാങ്ങിയെന്ന് ED, കത്ത് കിട്ടിയെന്ന് ചെന്നിത്തല, പന്ത് ഇപ്പോൾ സർക്കാരിന്റെ കോർട്ടിൽ; പ്രതിപക്ഷ നേതാവിനെതിരെ UDF കേസ് എടുക്കുമോ?

കേരള രാഷ്ട്രീയത്തെ ആകെ കുലുക്കി മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപ്രതീക്ഷിത നീക്കം കേരള രാഷ്ട്രീയത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കാൻ മാത്രം പോന്നതാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) നിര്‍ണ്ണായക കത്തു നല്‍കിയതോടെയാണ് കേസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. പിണറായിക്ക് പുറമെ അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് ഉടമയുമായ വീണ വിജയന്‍, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ […]
Read more

ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ പോളിസിബസാറിൽ അവതരിപ്പിച്ചു

കൊച്ചി: ഡിജിറ്റൽ വിതരണ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി ഏജിസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ടേം ഇൻഷുറൻസ്പദ്ധതിയായ സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ പോളിസിബസാറിൽ അവതരിപ്പിച്ചു. ശമ്പളവരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പുതിയ പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമായ പോളിസിബസാറുമായുള്ള കൂട്ടായ്മയിലൂടെ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ വർഷത്തെ പ്രീമിയത്തിൽ 12 ശതമാനവും ഇളവും ഒപ്പം ഏറ്റവും കുറഞ്ഞ നിരക്കും ഈ പദ്ധതി […]
Read more

വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തി

ഇടുക്കി: ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ചെടുത്ത രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയിൽ ലോറിയിൽ കടത്തിക്കൊണ്ടുപോയി. സിഎച്ച്ആർ മേഖലയിൽ അനധികൃതമായി മരം മുറിച്ചതിനെ തുടർന്നാണ് വനംവകുപ്പ് രണ്ട് യന്ത്രങ്ങളും പിടിച്ചെടുത്തത്. സീൽ ചെയ്ത് താഴിട്ട് പൂട്ടിയ നിലയിലായിരുന്ന യന്ത്രങ്ങളാണ് രാത്രിയിൽ ലോറിയിൽ കടത്തിയത്. പട്രോളിങ്ങിനിടെ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലോറിയിൽ കൊണ്ടുപോയ ഒരു മണ്ണുമാന്തി യന്ത്രം വനംവകുപ്പ് പിടികൂടി. രണ്ടാമത്തെ യന്ത്രം തിരികെ എത്തിക്കാൻ ലോറി ഡ്രൈവറോട് […]
Read more

പ്രിയാ വർഗീസ് നിയമനക്കേസ്; വാദം സെപ്റ്റംബർ 22ലേക്ക് മാറ്റി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബർ 22ലേക്ക് മാറ്റി. സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫീക്കറും പ്രിയാ വർഗീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരമേശ്വരനും കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് വിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പട്ടികയിലെ പത്താമത്തെ കേസായാണ് വിഷയം ബെഞ്ചിന് മുന്നിലെത്തിയത്. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും കോടതിയിൽ ഹാജരായിരുന്നു. മറ്റൊരു കോടതിയിൽ […]
Read more

ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗം ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് നിയന്ത്രണത്തിന് കാരണം. സമാന സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും നിയന്ത്രണം ഉണ്ടായേക്കും. മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് ചൂട് ശക്തമായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിനേക്കാൾ വൈദ്യുതി ആവശ്യകത ഉയർന്നു. ഇന്നലെ വൈകിട്ട് 7.15ഓടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്. 4,999 മെഗാവാട്ടായിരുന്നു ആവശ്യം. ആകെ വൈദ്യുതി ഉപയോഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix