Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വീഴ്ത്തിയെന്ന് താലിബാൻ

ഇസ്ലാമാബാദ്: പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താന്റെ അമേരിക്കൻ നിർമിത യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശവാദം. എഫ്-16 വിമാനം വെടിവെച്ചിട്ടതായാണ് താലിബാൻ അനുകൂലികൾ അവകാശപ്പെടുന്നത്. ഒരുവിമാനം കത്തിയമരുന്നതിന്റെ വീഡിയോയും താലിബാൻ അനുകൂല അക്കൗണ്ടുകളിൽനിന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 85510′ എന്ന നമ്പറുള്ള, പാകിസ്താൻ പതാക ആലേഖനംചെയ്ത ഒരുവിമാനം കത്തിയമരുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക് സൈന്യത്തിന്റെ കൈവശമുള്ള അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനമാണിതെന്നാണ് താലിബാൻ അനുകൂല അക്കൗണ്ടുകളുടെ അവകാശവാദം. അതേസമയം, വീഡിയോദൃശ്യങ്ങളിൽനിന്ന് ഇത് എഫ്-16 വിമാനമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് […]
Read more

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് പ്രഖ്യാപനം. ‘കരാർ അന്തിമരൂപം നൽകുന്നതിനായി കൂടുതൽ പുരോഗതിയിലേക്ക് നീങ്ങാനുള്ള അനുകൂല ശ്രമങ്ങളുടെ ഭാഗമായി യുഎസ്–ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കും,’ യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ മധ്യസ്ഥനായ ബുസൈദി വ്യക്തമാക്കി. സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയും ‘സമാധാനപരമായ ആണവ […]
Read more

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക് വിമാനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒസെഗുവേരയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സൈനിക നടപടിയിൽ പ്രകോപിതരായ ലഹരി മാഫിയ സംഘം പശ്ചിമ ഹാലിസ്കോയിലെ ഇരുപതിലധികം റോഡുകൾ വാഹനങ്ങൾ കത്തിച്ച് ഉപരോധിച്ചു. […]
Read more

പാക് ചാര സംഘടനയുമായടക്കം ബന്ധമെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എട്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് തമിഴ്നാട്ടിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമായി അറസ്റ്റ് ചെയ്ത്. ഡൽഹിയിൽ ഭീകരാക്രമണം നടത്തുമെന്ന തരത്തിലുള്ള പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദേശ ഹാൻഡിലർമാരുടെ നിർദ്ദേശപ്രകാരം സ്ഫോടന പദ്ധതികൾ തയ്യാറാക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. തിരിച്ചറിയൽ മറയ്ക്കാൻ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചതായും സൂചനയുണ്ട്. […]
Read more

അഫ്ഗാനിൽ പാകിസ്താന്റെ മിന്നലാക്രമണം; 17 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ. ന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിന്നലാക്രമണം നടത്തിയതായി പാകിസ്താൻ അറിയിച്ചു. അഫ്ഗാൻ ഭൂമിയിൽ ആസ്ഥാനം സ്ഥാപിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് പാക് വാർത്താവിതരണ മന്ത്രി അത്തൗല്ല തരാർ എക്സിൽ കുറിച്ചു.പാക് ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അടുത്തിടെ പാക്കിസ്ഥാൻ നേരിട്ട ചാവേറാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനകളാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാൻ -പാകിസ്താൻ ബന്ധം സംഘർഷഭരിതമായിരുന്നുവെങ്കിലും, സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ […]
Read more

ഓസ്ട്രേലിയയുമായി കൂടുതൽ സൈനിക സഹകരണത്തിന് ഇന്ത്യ

ന്യൂഡൽഹി: ഓസ്ട്രേലിയയുമായി കൂടുതൽ സൈനികസഹകരണത്തിന് ഇന്ത്യ. ഭീകരതയ്ക്കെതിരെ ഒന്നിച്ച നീങ്ങാൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിൽ തീരുമാനമായി.ഓസ്ട്രേലിയയുമായി ഉള്ള സൈനിക സഹകരണത്തിന്റെ നൂതനഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യയുടെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിന് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. ഗണകർ, സിഡ്‌നിയിലുള്ള ഓസ്ട്രേലിയൻ കരസേനയുടെ ഉന്നതനേതൃത്വം, COAS ഫോഴ്‌സ് കമാൻഡ്, സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ്, ഓസ്‌ട്രേലിയൻ ആർമിയുടെ രണ്ടാം ഡിവിഷൻ എന്നിവയുമായി നടത്തിയ ചർച്ചകളിൽ, ഇരുരാജ്യങ്ങളുടെയും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുള്ള […]
Read more

പാക്സ് സിലിക്കയിൽ ഇന്ത്യയും; ഇന്ത്യയുടെ ടെക് ഭാവി മാറുമോ?

വിവിധ മേഖലകളിലെ സുരക്ഷിതവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രൂപവത്കരിച്ച തന്ത്രപ്രധാന പാക്സ സിലിക്ക കൂട്ടായ്മയിൽ ഇന്ത്യ അംഗമായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്സ് സിലിക്കയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പുവെച്ചിരിക്കുകയാണ്. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് പ്രഖ്യാപനം ഒപ്പുവെച്ചത്. ഭാവിയിൽ ആവശ്യമായ പ്രധാന വസ്തുക്കളും സാങ്കേതികവിദ്യകളും സുരക്ഷിതമായി ലഭ്യമാക്കാൻ ഇന്ത്യ ഒരുങ്ങി എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ പ്രധാന വിഭവങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം പ്രോത്സാഹിപ്പിക്കാനും സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും ഈ […]
Read more

‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ​പ്ര​ഥ​മ യോ​ഗ​ത്തി​ൽ നി​രീ​ക്ഷ​ക​രാ​യി ഒ​മാ​ൻ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ക്ഷ​ണ​മ​നു​സ​രി​ച്ച് ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ പ്ര​ഥ​മ യോ​ഗ​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റ് നി​രീ​ക്ഷ​ക​സ്ഥാ​ന​ത്ത് പ​ങ്കെ​ടു​ത്തു. വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബോ​ർ​ഡി​ന്റെ പൊ​തു​വാ​യ കാ​ഴ്ച​പ്പാ​ടും അ​ടു​ത്ത​ഘ​ട്ട പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​യും അ​വ​ലോ​ക​നം ചെ​യ്തു. ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ​ണ​ൾ​ഡ് ട്രം​പ്, ഗ​സ്സ​ക്കാ​യി 10 ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും സൈ​നി​ക പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, […]
Read more

ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം താൽക്കാലിക അധിക തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം. ഫെബ്രുവരി 24 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ പരിഗണിച്ചും രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാട് അസന്തുലിതാവസ്ഥകൾ നിയന്ത്രിക്കാനുമാണ് നടപടി. ചില നിർണായക ഉൽപ്പന്നങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും അനുകൂലമായി വ്യാപാര ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുവയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ […]
Read more

എപ്സ്റ്റീൻ വിവാദം ; ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം പിന്മാറി ബിൽ ഗേറ്റ്സ്

ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെത്തുടർന്ന്, ന്യൂഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് സമ്മിറ്റിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി. ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് ഈ തീരുമാനമെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 2008-ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി വർഷങ്ങളോളം ഗേറ്റ്സിനുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ്റെ ഈ പിന്മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ […]
Read more
Advertisement
WhiteswanTV Footer