Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

താരിഖ് റഹ്‌മാന്റെ വിജയതത്തിന് പിന്നിൽ ഇന്ത്യ ?

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര നല്ലതല്ലെങ്കിലും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലും അതിന്റെ ചെയർമാൻ താരിഖ് റഹ്‌മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇന്ത്യയുടെ സ്വാധീനം പ്രകടമായിരുന്നുവെന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. നരേന്ദ്ര മോദിയുടെ ‘ചായ് പെ ചർച്ച’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ബിഎൻപി സംഘടിപ്പിച്ച ‘ചായേർ അഡ്ഡ’ വിജയകരമായിരുന്നുവെന്നാണ് വിലയിരുത്തൽ. താരിഖ് റഹ്‌മാന്റെ മകൾ സയിമ റഹ്‌മാന്റെ ആശയമായിരുന്നു ഇത്. രാജ്യത്തുടനീളം, പ്രത്യേകിച്ച് യുവാക്കളുമായി അനൗപചാരിക സംവാദങ്ങൾ നടത്തി അവരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുക എന്നതായിരുന്നു ഈ […]
Read more

ഇന്ത്യ- യു എസ് വ്യാപാര കരാർ‌‍; ഇന്ത്യയുടെ തലവര മാറ്റും?

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഒരു നിർണായക വഴിത്തിരിവാണ് പുതിയ വ്യാപാര കരാറിലൂടെ യാഥാർത്ഥ്യമായത്. കരാറിൽ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഇതിനോടകം ഒഴിവാക്കിയിരിക്കുകയാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി […]
Read more

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ യാഥാര്‍ഥ്യത്തിലേക്ക് . കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഈടാക്കുന്ന പരമാവധി നികുതി 18 ശതമാനമായി കുറച്ചു. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നൽകും. ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുണ്ടാകും. […]
Read more

എസ്. ജയശങ്കറും മാർക്കോ റൂബിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തി

വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ അന്തിമ തീരുമാനമുണ്ടായതിനെ തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. വ്യാപാരം, ഊർജം, ആണവശക്തി, പ്രതിരോധം, അപൂർവ ധാതുക്കൾ, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉൾപ്പെടെ ഇന്ത്യ–യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ചർച്ചയായതായി ജയശങ്കർ അറിയിച്ചു. വിവിധ […]
Read more

സമാധാന ചർച്ചകൾക്ക് മുൻപേ യുക്രെയ്നിൽ റഷ്യൻ ആക്രമണം

കീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി യുക്രെയ്നിൽ റഷ്യയുടെ വൻ വ്യോമാക്രമണം. ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ലെന്ന വാഗ്ദാനം റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. നൂറുകണക്കിന് ഡ്രോണുകളും 32 ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. അതിശൈത്യം തുടരുന്നതിനിടയിൽ ജനങ്ങൾക്ക് വൈദ്യുതിയും ചൂടും വെള്ളവും നിഷേധിക്കാനുള്ള മോസ്കോയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പറഞ്ഞു. […]
Read more

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്?

നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനമാണ് ഇപ്പോൾ ആ​ഗോള തലത്തിലെ ചർച്ചാ വിഷയം. ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചുവെന്ന് ഇന്നലെ രാത്രിയോടെ തന്നെ സമൂഹമാധ്യമക്കുറിപ്പിലൂടെ ട്രംപ് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെയായിരുന്നു ഏകപക്ഷീയമായ പ്രഖ്യാപനം. തൊട്ടുപിന്നാലെ നരേന്ദ്ര മോദി കുറിച്ച സമൂഹമാധ്യമ പോസ്റ്റിൽ തീരുവ കുറച്ചതിനു നന്ദി പറയുക മാത്രമാണ് ചെയ്തത്. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു […]
Read more

രണ്ട് വർഷത്തിനുശേഷം ഗാസയിൽ റഫ അതിർത്തി തുറന്നു

ഗസ്സ സിറ്റി: രണ്ടു വർഷത്തിലേറെയായുള്ള അടച്ചിടലിന് ശേഷം ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റഫ അതിർത്തി ഭാഗികമായി തുറന്നു. 2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് ശക്തമായ അന്താരാഷ്ട്ര സമ്മർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറന്നത്. പ്രാഥമിക നടപടികൾ പൂർത്തിയായതോടെ തിങ്കളാഴ്ച മുതൽ വാഹനഗതാഗതം അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ കഴിയുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഫലസ്തീനി രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും അതിർത്തി കടക്കും. ഗസ്സയിൽ 4,500 കുട്ടികളടക്കം 20,000ത്തിലധികം പേർ അടിയന്തര ചികിത്സ കാത്തിരിക്കുകയാണെന്ന് ആരോഗ്യ […]
Read more

ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ ആക്രമണം; 32 പേർ കൊല്ലപ്പെട്ടു

ഡെയ്ർ അൽ ബലാ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 32 പേർ മരിച്ചു. ഇസ്രയേൽ ആക്രമണം ഹമാസ് വെടിനിർത്തൽ ലംഘിച്ചതായി ആരോപിച്ചാണ് നടത്തിയത്. 2025 ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തലിനുശേഷമുള്ള ഇസ്രയേൽ നടത്തിയ ഏറ്റവും വെടിയുറപ്പുള്ള ആക്രമണങ്ങളിൽ ഒന്നാണ്. ഗാസാസിറ്റി, അൽ മുവാസി, ഖാൻയൂനിസ് മേഖലകളിലെ അഭയാർഥിക്കൂടാരങ്ങൾക്കും ഷെയ്ഖ് റദ്‌വാനിലെ ഒരു പൊലീസ് സ്റ്റേഷനും ആക്രമണത്തിന് ഇരയായി. ഇവിടെ നടന്ന വെടിനിർത്തൽ യുഎസ് മുന്നോട്ട് വെച്ച 20 ഘട്ട സമാധാന പദ്ധതിയുടെ ഭാഗമായി നിലവിൽവന്നതാണ്. ബന്ദിക്കൈമാറ്റം […]
Read more

കോംഗോയിൽ കോൾട്ടാൻ ഖനി തകർന്നു; 200ലധികം തൊഴിലാളികൾ ​കൊല്ലപ്പെട്ടു

കോംഗോ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കോൾട്ടാൻ ഖനി തകർന്ന് 200ലധികം പേർ മരിച്ചു. ലോകത്തിലെ കോർട്ടാനിന്റെ ഏകദേശം 15 ശതമാനവും ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്‌റോസ്‌പേസ് ഘടകങ്ങൾ, ഗ്യാസ് ടർബൈനുകൾ എന്നിവയുടെ നിർമാണങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ഒരു ലോഹമാണ് കോൾട്ടാൻ. ഒരു ദിവസം ഏതാനും ഡോളറിനായി നാട്ടുകാർ സ്വമേധയാ കുഴിക്കുന്ന സ്ഥലം 2024 മുതൽ എം 23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല. […]
Read more

ഇറാൻ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ

ഇറാൻ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ.ആർ.ജി.സി) തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂനിയൻ (ഇ.യു). ഇറാനിലെ ജനങ്ങളുടെ പ്രതിഷേധങ്ങളെ വൻതോതിൽ അടിച്ചമർത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സ്വന്തം ജനങ്ങളുടെ പ്രതിഷേധങ്ങളെ രക്തത്തിൽ അടിച്ചമർത്തുന്ന ഭരണകൂടത്തെയാണ് ഭീകരൻ എന്ന് വിളിക്കുന്നതെന്ന് ഇ.യു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ സൈന്യത്തിൻറെ ശക്തമായ വിഭാഗമാണ് ഐ.ആർ.ജി.സി. ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം, വിദേശ പ്രവർത്തനങ്ങൾ എന്നിവയിലും ഐ.ആർ.ജി.സി […]
Read more
Advertisement
WhiteswanTV Footer