Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കൾ ചായ ഒഴിവാക്കണം: സാധ്വി ശ്രദ്ധ ഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ചായ കുടിക്കുന്നവർക്കെതിരെ വിവാദ പ്രസ്താവനയുമായി സാധ്വി ശ്രദ്ധ ഗോപാൽ രംഗത്ത്. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരം സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും, ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.

വ്യാസപീഠത്തിൽ നടത്തിയ ഈ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയായ സാധ്വി ശ്രദ്ധ ഗോപാൽ, സംസ്കാര-ധർമ്മ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾക്കാണ് അറിയപ്പെടുന്നത്. “ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേയെന്നും, ചായ കുടിക്കാത്തതുകൊണ്ട് അവർ മരിച്ചുപോയിട്ടില്ലല്ലോ” എന്നും അവർ പറഞ്ഞു. ചായ കുടിക്കുന്നവർ അത് ഒഴിവാക്കണമെന്നും, ചായ ഇല്ലാതെ ജീവിക്കുന്ന സമൂഹങ്ങളും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer