പാലക്കാട്: പിടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ കായികാധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ആറാം ക്ലാസിലെ വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയത്. കളിക്കാൻ പോയതിന്റെ പേരിൽ മർദിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




