സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘ഓർമ്മകൾക്കെന്ത് സുഗന്ധം’പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: യുവ സാഹിത്യകാരൻ പ്രദീപ് അറയങ്കരയുടെ “ഓർമ്മകൾക്കെന്ത് സുഗന്ധം” എന്ന ചെറുകഥാ സമാഹാരം പെരുമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ബഷീർ പെരുമണ്ണ അധ്യക്ഷസ്ഥാനം വഹിച്ച പരിപാടിയിൽ, ശ്രീ സാന്ദീപനിയുടെ കയ്യിൽ നിന്നും വയലാർ ഗ്രൂപ്പ് മെമ്പർ ശ്രീ തേവൻ കെ കെ പുസ്തകം ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു. ശ്രീ നാരായണൻ നീലമന പുസ്തകാവതരണം നടത്തി.

ചടങ്ങിൽ ശ്രീ റിനീഷ്, ശ്രീ ലിബാസ് മൊയ്ദീൻ, നോവലിസ്റ്റ് മുഹമ്മദ്, ശ്രീ ഹമീദ് മാസ്റ്റർ, എടരിക്കോട് ബുക്കാറ ലൈബ്രറി സെക്രട്ടറി ചന്ദ്രൻ കെ.പി. എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. പെരുമണ്ണ യുവജനകൂട്ടായ്മ അംഗം ശ്രീ അഭിലാഷ് നന്ദി അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് പെരുമണ്ണ യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് വെച്ച് കോട്ടക്കൽ അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന് പ്രദേശവാസികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.തുടർന്ന് വൈകുന്നേരം പുരോഗമന കലാ സാഹിത്യ സംഘം, പെരുമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എം. ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇതോടൊപ്പം പ്രദേശത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ അക്ഷയ്, ശാദിൽ, ബിൻഷാദ് എന്നിവരെ ആദരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ഡോ. ഉണ്ണി ആമപ്പാറക്കൽ എം. ടി.യെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണം നടത്തി.സാഹിത്യവും സാമൂഹിക സേവനവും സാംസ്‌കാരിക അനുസ്മരണവും ഒരുമിച്ച് ചേർന്ന പരിപാടി പ്രദേശത്തെ സാംസ്‌കാരിക ജീവിതത്തിന് പുതുമ പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »
Advertisement