സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തലസ്ഥാനത്തെ ആകാശവിസ്മയത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് കാണികള്‍ക്ക് കാഴ്ചകളുടെ ദൃശ്യാനുഭവം സമ്മാനിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കിയ ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് സമാപനം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് 250 അടി മുകളില്‍ രാത്രി 8.45 മുതല്‍ 9.15 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് സമാപിക്കും.

സ്റ്റേഡിയത്തിന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ആകാശത്ത് വിരിഞ്ഞ നയനമനോഹര കാഴ്ചകള്‍ വിനോദസഞ്ചാരികള്‍ക്കും ഓണം ആഘോഷിക്കാന്‍ നഗരത്തിലെത്തിയ ആയിരക്കണക്കിന് പൊതുജനങ്ങള്‍ക്കും ഒരുപോലെ ആസ്വാദ്യകരമായി. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമായത്.

നവകേരളത്തിന്‍റെ വികസനസ്വപ്നങ്ങളും കേരളത്തിന്‍റെ സാംസ്കാരിക തനിമയും പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ഡ്രോണ്‍ ലൈറ്റ് ഷോ. പ്രത്യേക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുമിച്ചുയര്‍ന്ന ഡ്രോണുകളുടെ വെളിച്ചത്തില്‍ വാദ്യോപകരണങ്ങളായ ചെണ്ടയും കൊമ്പിന്‍റേയും അകമ്പടിയോടെ മഹാബലിയെ ആനയിക്കുന്ന ദൃശ്യത്തോടെയാണ് ലൈറ്റ് ഷോ ആരംഭിക്കുന്നത്. തുടര്‍ന്ന് വള്ളംകളി, ആയോധനകലയായ കളരിപ്പയറ്റ്, കേരളത്തിന്‍റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം, സദ്യ തുടങ്ങിയവയും വര്‍ണവിസ്മയമം തീര്‍ത്തു.

വിഴിഞ്ഞം തുറമുഖവും ജടായു എര്‍ത്ത് സെന്‍ററും കഥകളിയും ആകാശത്ത് വിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപവും ഓണാശംസകളും കേരള ടൂറിസത്തിന്‍റെ ലോഗോയും ഡ്രോണ്‍ വെളിച്ചമായി തെളിയുന്നതോടെയാണ് ലൈറ്റ് ഷോ പൂര്‍ത്തിയാകുന്നത്. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ 1000 ഡ്രോണുകള്‍ ഉള്‍പ്പെടുന്ന ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണം വാരാഘോഷങ്ങള്‍ക്ക് പുത്തന്‍ മാനവും കാണികള്‍ക്ക് മികച്ച കാഴ്ചാനുഭവവും ആസ്വാദ്യതയും സമ്മാനിക്കാന്‍ ഇതിലൂടെ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള മുന്‍നിര ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കിയത്. 2022 ജനുവരി 29 ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡുള്ള കമ്പനിയാണ് ബോട്ട്ലാബ് ഡൈനാമിക്സ്.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement