സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ചാലക്കുടി നഗരസഭ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തർക്കം തുടരുന്നു

തൃശ്ശൂർ: തൃശ്ശൂർ നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26 വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈവരിച്ചിട്ടില്ല. വിഷയത്തിൽ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനം ഡിസിസിക്ക് വിട്ടിരിക്കുകയാണ്.

ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആലീസ് ഷിബു, റീന ഡേവീസ്, സൂസി സുനിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.വി. പോൾ, വത്സൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവരുടെ പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

എന്നാൽ, ആലീസ് ഷിബുവിന് തുടർച്ചയായി അഞ്ച് വർഷം ചെയർപേഴ്സൺ സ്ഥാനത്ത് തുടരണമെന്ന ആവശ്യം യോഗത്തിൽ പ്രധാന തർക്കവിഷയമായി മാറിയതായി സൂചനയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് വർഷം ആലീസ് ഷിബു ചെയർപേഴ്സണും കെ.വി. പോൾ വൈസ് ചെയർപേഴ്സണുമാകണം. രണ്ടാം ഘട്ടത്തിൽ രണ്ട് വർഷം റീന ഡേവീസ് ചെയർപേഴ്സണും വത്സൻ ചമ്പക്കര വൈസ് ചെയർപേഴ്സണുമാകണമെന്നും, മൂന്നാം ഘട്ടത്തിൽ അവസാന ഒരു വർഷം സൂസി സുനിൽ ചെയർപേഴ്സണും അഡ്വ. ബിജു എസ്. ചിറയത്ത് വൈസ് ചെയർപേഴ്സണുമാകണമെന്നും നിർദേശമുണ്ട്.

അതേസമയം, വൈസ് ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് ഒ.എസ്. ചന്ദ്രനും ജിയോ കിഴക്കും തലയും അവകാശവാദം ഉന്നയിച്ചതും, ആലീസ് ഷിബുവിന്റെ അഞ്ചുവർഷത്തെ തുടർച്ചയായ കാലാവധിക്കുള്ള ആവശ്യം ശക്തമായതുമാണ് യോഗത്തിൽ വലിയ തർക്കങ്ങൾക്ക് ഇടയാക്കിയതെന്ന് പറയുന്നു. ഇതോടെയാണ് അന്തിമ തീരുമാനം ഡിസിസിക്ക് കൈമാറിയത്.

കഴിഞ്ഞ തവണയും ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തീരുമാനം തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുൻപാണ് ഉണ്ടായതെന്നതിനാൽ, ഇത്തവണയും അവസാന നിമിഷ തീരുമാനമാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement