കോഴിക്കോട് : സഹപ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പിൽ ഗൗരവകരമായ കുറ്റാരോപിതനായ ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കേരളാ പൊലീസ് സേനക്ക് തന്നെ കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ തണലിലാണ് ഇത്തരം പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നത്. നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










