സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യനോസിന്റെ പള്ളിയില്‍ അമ്പു തിരുനാള്‍ 8 മുതല്‍ 13 വരെ

തൃശ്ശൂർ: ചാലക്കുടി,.കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യനോസിന്റെ പള്ളിയില്‍ ്അമ്പു തിരുനാള്‍ 8 മുതല്‍ 13 വരെ തീയതികളിലായി ആഘോഷിക്കുന്നതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനവരി 8 തീയതി വൈകിട്ട് 5.30 മുതല്‍ ലദീഞ്ഞ് പാട്ടുകുര്‍ബ്ബാന, നൊവേന,പ്രദക്ഷിണം തുടര്‍ന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നേര്‍ച്ച പായസത്തിന്റെ വിതരണവും ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ഫാദര്‍ ജോഷി കല്ലേലി കാര്‍മ്മികത്വം വഹിക്കും. 9 വെള്ളിയാഴ്ച നടക്കുന്ന കുര്‍ബ്ബാനക്കും മറ്റു ചടങ്ങുകള്‍ക്കും സെന്റ് ജെയിംസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ നവീന്‍ ഊക്കന്‍ കാര്‍മ്മികത്വം വഹിക്കും.

10 ശനിയാഴ്ച രാവിലെ 5.30ന് ദിവ്യബലി വിശുദ്ധന്റെ തിരുശേഷിപ്പ് പുറത്തെടുക്കുന്നു. കുട് തുറക്കല്‍ നടക്കും. 6.30ന് ദിവ്യബലി അസിസ്റ്റന്റ് പള്ളി ഫാദര്‍ എഡ്വിന്‍ ചക്കാലമറ്റത്ത് കാര്‍മ്മികത്വം വഹിക്കും,അമ്പ് ആശീര്‍വാദം,പ്രദക്ഷിണം പന്തലിലേക്ക് രൂപം എടുത്ത് വെക്കല്‍ തുടര്‍ന്ന് 45 യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നുള്ളിപ്പ്, രാത്രി അമ്പ് പ്രദക്ഷിണം തിരിച്ചെത്തുന്നു.11 ഞായര്‍ തിരുനാള്‍ ദിനം രാവിലെ 6, 7:30ന് ദിവ്യബലി, രാവിലെ പത്ത് മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ട് കൂര്‍ബ്ബാന,  ഫാദര്‍ ജിന്റേഷ് മാളിയേക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഉച്ചതിരിഞ്ഞ് 3 മണിക്ക്ദിവ്യബലി ഇടവക വൈദികര്‍ കാര്‍മ്മികത്വം വഹിക്കും,. തുടര്‍ന്ന് വിശുദ്ധന്റെ രുപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം. 12 തിങ്കളാഴ്ച ടൗണ്‍ അമ്പ് രാവിലെ 6:30ന് ദിവ്യബലി, 9 മണിക്ക് സ്ഥാപനങ്ങളിലേക്ക് അമ്പ് എഴുന്നുള്ളിപ്പ്, 4 മണിക്ക് ദിവ്യബലി പ്രവാസി കൂട്ടായ്മ, 5 മണിക്ക് പൊതുയോഗം ആദരിക്കല്‍, വൈകിട്ട് ടൗണ്‍ അമ്പ് സമാപനം, തുടര്‍ന്ന് അയ്യപ്പ ബൈജു അവതരിപ്പിക്കുന്ന കോമഡി ഷോ,മെഗ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്.

വിവിധ മേഖലകളിലെ അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിച്ച ശേഷം സൗഹൃദ ബാന്റ് മത്സരവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാദര്‍ ലിജു പോള്‍ പറമ്പത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ എഡ്വിന്‍ ചക്കാലമറ്റത്ത്, ഫാദര്‍ ബെന്നറ്റ് എട്ടാടുകാരന്‍, ജനറല്‍ കണ്‍വീനര്‍ ലിജോ ചാതേലി, പബ്ലിസിറ്റി കണ്‍വീനര്‍ ജോളി കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement