പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധയിലെ ആദ്യഗാനം ഇന്നെത്തും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.
മാസും ആക്ഷനും പ്രണയവും എല്ലാം കോര്‍ത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്ക് എന്റര്‍ടെയ്‌നറായിരിക്കു സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ടൊരു വേഷമാകും ചിത്രത്തിലെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടുമെന്നാണ് പുതിയ അപ്‌ഡേറ്റ്.
ജയന്‍ നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. വിവിധ ഷെഡ്യൂളുകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനൊടുവില്‍ മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്
ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയില്‍ പൃഥ്വിരാജിന്റെ കാലിനു പരിക്കു പറ്റുകയും ഇടക്ക് ബ്രേക്കു ചെയ്യേണ്ടിയും വന്നിരുന്നു. മറയൂരിലെ മലമടക്കുകള്‍ ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌ക്കരന്‍ മാഷും, ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുഡം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ് ചിത്രം






