കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുപക്ഷ ജനാധിപതൃ മുന്നണിയുടെ മധൃമേഖല ജാഥ ഫെബ്രുവരി 6ാം തിയതി അങ്കമാലിയില്‍ ആരംഭിച്ച് 13ന് ആറന്‍മുളയില്‍ സമാപിക്കും.
എറണാകുളം,ഇടുക്കി,കോട്ടയം പത്തനം തിട്ട ജില്ലകളിലെ 33 നിയോജകമണ്ഡലങ്ങളിലൂടെ യാണ് ജാഥാ കടന്നു പോകുന്നത്. സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിയ്ക്കാനും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പ്രതികാര നടപടികളും വര്‍ഗീയ വിഭജന നീക്കങ്ങളും തുറന്നു കാണിക്കാനുമാണ് ജാഥകള്‍.
ഓരോ നിയോജക മണ്ഡലം കേന്ദ്രീകരിച്ചാണ് ജാഥകള്‍ക്ക് സ്വീകരണം.










