ഇന്ദ്രന്‍സും മധുബാലയും ഒരുമിക്കുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യിലെ വാരണാസി ട്രിബ്യൂട്ട് സോങ് ‘ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ ഒരുക്കിയത് ധന്യ സുരേഷ് മേനോന്‍ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് നിര്‍മ്മിക്കുന്നത്. പുതുമുഖ സംവിധായിക വര്‍ഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷം, ശക്തമായ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ മധുബാല വീണ്ടും എത്തുകയാണ്. അതുപോലെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്ന നടന്‍ ഇന്ദ്രന്‍സും, വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ഒരുങ്ങുന്ന ചിത്രം 2026 ല്‍ തീയേറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ മാസ്റ്റര്‍, സ്റ്റില്‍സ്: നവീന്‍ മുരളി, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി,ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, അഭിജിത്ത് അനില്‍കുമാര്‍, ശിഖ ജോഷി, ഗോവിന്ദ് വസന്ത.










