തൃശ്ശൂർ: കായിക ലഹരിയിൽ നാടിനെ ഉണർത്തി ചാലക്കുടി സെൻട്രൽ റോട്ടറി, ചാലക്കുടി കോസ്‌മോസ് ക്ലബിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ‘അതിരപ്പിള്ളി റൺ’ മാരത്തൺ വൻ വിജയമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ കൂടാതെ ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ട് സഹ-സ്പോൺസർ ആയിരുന്നു. ചാലക്കുടിയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നടത്തിയ മാരത്തണിൽ 1500-ലധികം കായികപ്രേമികളാണ് ആവേശത്തോടെ പങ്കുചേർന്നത്.
നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 21 കിലോമീറ്റർ ഹാഫ് മാരത്തൺ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡി.ജി.എം സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ വിഭാഗം ചാലക്കുടി സെൻട്രൽ റോട്ടറി പ്രസിഡന്റ് അനീഷ് ജോർജും, 5 കിലോമീറ്റർ വിഭാഗം അതിരപ്പിള്ളി റൺ മാരത്തൺ ചെയർമാൻ ബിബിൻ മാണിക്കത്താൻ ജോസഫും ഫ്ലാഗ് ഓഫ് നിർവഹിച്ചു. 3 കിലോമീറ്റർ ഫൺ റൺ കോസ്‌മോസ് ക്ലബ് പ്രസിഡന്റ് അരുൺ സി.ബി യാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
മത്സരാർത്ഥികളുടെ ശാരീരിക ആരോഗ്യത്തിനായി സുംബാ ഡാൻസും ഫിസിയോതെറാപ്പി സ്റ്റുമാരെയും എമർജൻസി സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആംബുലൻസും ക്രമീകരിച്ചിരുന്നു. മത്സരം വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ കായികതാരങ്ങൾക്കും സംഘാടകർ ടീ-ഷർട്ടും മെഡലും വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. തുടർന്ന് നടന്ന സമാപന ചടങ്ങിൽ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്, റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവർണർ ഡോ. ജി.എൻ രമേശ്, ചാലക്കുടി മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ജോയ് മൂത്തേടൻ, സെൻറ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആൻ്റോ ആലപ്പാടൻ,
അതിരപ്പള്ളി റൺ മാരത്തൺ ചെയർമാൻ ബിബിൻ മാണിക്കത്താൻ ജോസഫ്, ചാലക്കുടി സെൻട്രൽ റോട്ടറി പ്രസിഡൻറ് അനീഷ് ജോർജ്, സെക്രട്ടറി ജോബിൻ വർഗീസ്, ട്രഷറർ ടിത്ത് ജോ, അസിസ്റ്റന്റ് ഗവർണർ അനൂപ് ചന്ദ്രൻ, ജി.ജി.ആർ തമ്പി വർഗീസ്, സ്പോൺസർഷിപ്പ് കൺവീനർ അനീഷ് നായർ എന്നിവർ പങ്കെടുത്തു.










