സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘രവീന്ദ്രാ നീ എവിടെ? ‘ അബാം മൂവീസിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കാലാവസ്ഥാ ഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി ‘രവീന്ദ്രാ നീ എവിടെ’ ഈ ജൂലൈയില്‍ നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മ്മിച്ച് മനോജ് പാലോടന്റെ സംവിധാനത്തില്‍ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രവീന്ദ്രനായി എത്തുന്നത് അനൂപ് മേനോനാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ്. രവീന്ദ്രന്റെ തിരോധാനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായ രീതിയില്‍ കോര്‍ത്തിണക്കിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.

സിദ്ദീഖ്, അസീസ് നെടുമങ്ങാട്,മേജര്‍ രവി,സെന്തില്‍ കൃഷ്ണ , സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, ഷീലു എബ്രഹാം അപര്‍ണതി ,
എന്‍.പി നിസ, ഇതള്‍ മനോജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം – മഹാദേവന്‍ തമ്പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്‍, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്. സൗണ്ട് ഡിസൈന്‍ – അജിത് എ ജോര്‍ജ്,.ലൈന്‍ പ്രൊഡ്യൂസര്‍- ടി.എം റഫീഖ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസന്‍. കലാസംവിധാനം- അജയ് ജി അമ്പലത്തറ. മേക്കപ്പ് – ഷാജി പുല്‍പ്പള്ളി. കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍. അസോസിയേറ്റ് ഡയറക്ട്‌ടേഴ്സ് – ഗ്രാഷ് പി.ജി, സുഹൈല്‍. വി.എഫ്.എക്‌സ്-റോബിന്‍ അലക്‌സ്. സ്റ്റില്‍സ്- ദേവരാജ് ദേവന്‍. പി.ആര്‍.ഓ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍സ്- മാജിക് മൊമന്റ്‌സ്. ചിത്രം ഉടന്‍തന്നെ തീയറ്ററുകളില്‍ എത്തും.

Advertisement

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »
Advertisement