സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിര്‍മ്മാണത്തില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹന്‍ലാലിന്റെ കാസനോവ, മരക്കാര്‍, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകള്‍ക്ക് ശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ‘ബാംഗ്ലൂര്‍ ഹൈ’ എന്നാണ്. ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ശക്തമായ സന്ദേശം നല്‍കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ ബാംഗ്ലൂരിലെ മനോഹരമായ സിയോണ്‍ ഹില്‍സ് ഗോള്‍ഫ് കോഴ്സില്‍ നടന്നു.താരങ്ങളും അണിയറപ്രവര്‍ത്തകരും സന്നിഹിതരായ ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ സി. ജെ. റോയ്, സംവിധായകന്‍ വി. കെ. പ്രകാശ്, ഷൈന്‍ ടോം ചാക്കോയും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഹൈയില്‍ മികച്ച താരനിരയാണ് അണിനിരക്കുന്നത്.ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍, അനൂപ് മേനോന്‍, ഐശ്വര്യ മേനോന്‍, റിയ റോയ്, ഷാന്‍വി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിന്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, റിനോഷ് ജോര്‍ജ്, വിനീത് തട്ടില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിടുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ യുടെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്.
ഫോട്ടോഗ്രാഫി ഡയറക്ടര്‍: മനോജ് കുമാര്‍ ഖട്ടോയ്, എഡിറ്റര്‍: നിധിന്‍ രാജ് അരോള്‍, സംഗീതം: സാം സിഎസ്, ലൈന്‍ പ്രൊഡക്ഷന്‍: ട്രെന്‍ഡ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബാബു എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്വയം മേത്ത, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിനോദ് രവീന്ദ്രന്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടര്‍: ബിബിന്‍ ബാലചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: സുജാത രാജൈന്‍, മേക്കപ്പ്: രേഷാം മൊര്‍ദാനി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒറ്റത്തിക്കല്‍, സ്റ്റില്‍സ്: കുല്‍സും സയ്യിദ, വിഷ്വല്‍ പ്രൊമോഷന്‍സ് : സ്നേക്പ്ലാന്റ്, ഡിസൈനുകള്‍: വിന്‍സി രാജ്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

ബാംഗ്ലൂര്‍ ഹൈ എന്ന ചിത്രത്തിലൂടെ, ആകര്‍ഷകമായ ഒരു സിനിമാറ്റിക് അനുഭവം മാത്രമല്ല, യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു സാമൂഹിക പ്രസ്താവനയും നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നു. ഉയര്‍ന്ന നിലവാരമുള്ള പ്രകടനങ്ങള്‍, വൈകാരിക ആഴം, സമൂഹത്തിന് ശക്തമായ സന്ദേശം എന്നിവയുള്ള ഒരു ആകര്‍ഷകമായ എന്റര്‍ടൈനറായിരിക്കും ബാംഗ്ലൂര്‍ ഹൈ എന്ന് നിര്‍മ്മാതാവ് ശ്രീ സി ജെ റോയ് ലോഞ്ച് ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് മുതല്‍ ബാംഗ്ലൂരില്‍ ആരംഭിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement