സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

22 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകനും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘ആശകള്‍ ആയിരം’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകന്‍ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍.

ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളില്‍ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകര്‍ എന്നും ആഗ്രഹിച്ചിരുന്ന ജയറാം – കാളിദാസ് കൂട്ടുകെട്ട് ആശകള്‍ ആയിരത്തിലൂടെ നിറവേറുകയാണ്. ആശകള്‍ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസേഴ്സ് : ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : കൃഷ്ണമൂര്‍ത്തി, ഡി ഓ പി : ഷാജി കുമാര്‍, പ്രോജക്റ്റ് ഡിസൈനര്‍ : ബാദുഷാ.എന്‍.എം, എഡിറ്റര്‍ : ഷഫീഖ് പി വി, മ്യൂസിക് : സനല്‍ ദേവ്, ആര്‍ട്ട് : നിമേഷ് താനൂര്‍, കോസ്റ്റ്യൂം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ . ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ തുടര്‍നാളുകളില്‍ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളം, തമിഴ് സിനിമാ മേഖലയില്‍ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിര്‍മ്മാണത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കില്ലര്‍, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍, ജയസൂര്യ നായകനാകുന്ന കത്തനാര്‍, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം ആശകള്‍ ആയിരവും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുമെന്നുറപ്പാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.