പ്രണയത്തിന്റെ വിങ്ങലും,വേദനയും,പരിഭവവും, ആവേശവും ഒക്കെ പ്രേക്ഷകരിലേക്ക് പകരുന്ന ഒരു ട്രെയിലറാണ് ഇത്തിരി നേരം സിനിമയുടേതായി പുറത്തിറങ്ങിയത്.റോഷന്‍ മാത്യുവും സെറിന്‍ ശിഹാബും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും.
കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ പാട്ടിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി ഇത്തിരിനേരത്തിന്റെ പ്രണയാര്‍ദമായ ട്രെയ്‌ലര്‍ സോഷ്യ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തില്‍, മാഞ്ഞു പോവാത്ത പ്രണയത്തിന്റെയും അനിശ്ചിതമായ സൗഹൃദങ്ങളുടെയും കഥ പറയുകയാണ് ‘ഇത്തിരി നേരം ‘. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തി. പൂര്‍ണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ക്യാമറ: രാകേഷ് ധരന്‍.വരികള്‍ എഴുതി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ സിജെ. എഡിറ്റര്‍ : ഫ്രാന്‍സിസ് ലൂയിസ്. സൗണ്ട് ഡിസൈന്‍, ലൊക്കേഷന്‍ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്‌സിങ്: സന്ദീപ് ശ്രീധരന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍: മഹേഷ് ശ്രീധര്‍, കോസ്‌റ്യൂംസ്: ഫെമിന ജബ്ബാര്‍, മേക്കപ്പ്: രതീഷ് പുല്‍പ്പള്ളി ,വി എഫ് എക്‌സ്: സുമേഷ് ശിവന്‍ , കളറിസ്റ്റ്: ശ്രീധര്‍ വി – ഡി ക്ലൗഡ് ,ഡയറക്ടേര്‍സ് അസിസ്റ്റന്റ്: നിരഞ്ജന്‍ ആര്‍ ഭാരതി ,അസ്സോസിയേറ്റ് ഡയറക്ടേര്‍സ്: ശിവദാസ് കെ കെ, ഹരിലാല്‍ ലക്ഷ്മണന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍ ആര്‍ , സ്റ്റില്‍സ്: ദേവരാജ് ദേവന്‍ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിതിന്‍ രാജു, ഷിജോ ജോസഫ് , സിറില്‍ മാത്യു , സിറില്‍ മാത്യു, ടൈറ്റില്‍ ഡിസൈന്‍: സര്‍ക്കാസനം ഡിസ്ട്രിബൂഷന്‍: ഐസ്‌കേറ്റിംഗ് ഇന്‍ ടോപിക്‌സ് ത്രൂ ശ്രീ പ്രിയ കമ്പൈന്‍സ് ട്രെയിലര്‍: അപ്പു എന്‍ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ: മഞ്ജു ഗോപിനാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റ്.




