അവന്റെ ശരീരത്തിനല്ല കുഴപ്പം, അവന്‍ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അത് തീര്‍ത്തുകിട്ടാന്‍ ഏതു എക്‌സ്ട്രീം വരെയും പോകാന്‍ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാര്‍ത്തികേയന്‍ മദ്രാസിയില്‍ എത്തുമ്പോള്‍ ട്രെയ്‌ലറില്‍ നിന്ന് തന്നെ തിയേറ്ററില്‍ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്. നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസര്‍ വേഷത്തില്‍ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലറില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ സെപ്റ്റംബര്‍ 5, തിരുവോണനാളില്‍ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുമെന്നുറപ്പാണ്. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷന്‍ സീനുകളുമാണ് മദ്രാസിക്കായി ഞാന്‍ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷന്‍. അത് കൃത്യമായി ഫൈനല്‍ ഔട്ട്പുട്ടില്‍ വന്നിട്ടുമുണ്ട്’, മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്ലര്‍ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്.
ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമണ്‍, എഡിറ്റിങ് : ശ്രീകര്‍ പ്രസാദ്, കലാസംവിധാനം: അരുണ്‍ വെഞ്ഞാറമൂട്, ആക്ഷന്‍ കൊറിയോഗ്രാഫി : കെവിന്‍ മാസ്റ്റര്‍ ആന്‍ഡ് മാസ്റ്റര്‍ ദിലീപ് സുബ്ബരായന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍ എന്നിവരാണ്.






