തിരുവനന്തപുരം: മാറനല്ലൂരിൽ വിദ്യാർഥിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർത്ഥിയായ ദീപുവാണ് മരണപ്പെട്ടത്. 22 വയസ്സായിരുന്നു. കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ദീപു. രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിലാണ് ദീപു ചാടിയത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




