നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ എംപി. നിലമ്പൂരിലേത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. അത് മുന്നോട്ടുള്ള യാത്രയിൽ കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒരു വാർത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു.
ക്രെഡിറ്റ് തർക്കത്തിൽ ഒന്നും ചർച്ച ചെയ്യാനില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി പ്രസിഡൻ്റ് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം യുഡിഎഫിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തി.
Content: The victory in Nilambur cannot be reduced, a more decisive victory will be presented to the people in 2026: Shafi Parambil MP






