Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.2023 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേര്‍പിരിഞ്ഞു.എന്നാല്‍ നിയമപരമായി ബന്ധം ഒഴിയാന്‍ യുവാവ് വിസമ്മതിച്ചു. ഇതോടെയാണ് നിയമപരമായി ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുവതി കോടതിയെ സമീപിച്ചത്.

വിധിന്യായത്തില്‍ ജസ്റ്റിസുമാരായ വിഭ കങ്കന്‍വാടി, എസ്ജി ചപല്‍ഗോങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് പിന്മാറാന്‍ പങ്കാളിക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നല്‍കിയ ഹര്‍ജി കുടുംബ കോടതി ഫെബ്രുവരിയില്‍ തള്ളിയിരുന്നു. ഇതിനെതിരെ യുവതി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലായിരുന്നു നിര്‍ണ്ണായക വിധി.

യുവാവ് തുങ്ങി മരിച്ചു;മൃതദേഹം അഴുകിയ നിലയില്‍

താനുമായുള്ള ശാരീരിക ബന്ധം പുരുഷന്‍ നിരസിച്ചതായി യുവതി പറയുന്നു. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പുരുഷന് ആപേക്ഷിക ബലഹീനതയുണ്ടെന്നും യുവതി പറഞ്ഞു. ലൈംഗിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും തന്റെ പങ്കാളിയോട് അതിന് സാധിക്കാത്തതിനെയാണ് ആപേക്ഷിക ബലഹീനതയെന്ന് പറയുന്നത്. തനിക്ക് ലൈംഗിക പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് യുവാവ് രേഖാമൂലം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer