തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് നഷ്ടപെട്ടത്. അതി സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു വരികയാണ്. സ്വർണം എടുക്കാൻ ആയി വന്നപ്പോഴാണ് സ്വർണ്ണം കാണാതായ വിവരം പുറത്തു വന്നത്.






