Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ; 3 രീതിയിൽ പരിശോധിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം.

സേർച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ (വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ) നൽകുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്താൽ വിവരങ്ങൾ ലഭിക്കും.

സേർച് ബൈ ഡീറ്റെയിൽസ്‌: ഈ ഓപ്ഷനിൽ ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ നൽകണം. അടുത്ത കോളത്തിൽ വോട്ടർപട്ടികയിലെ ബന്ധുവിന്റെ പേരു നൽകണം. പിന്നീടു ജില്ലയും നിയമസഭാ മണ്ഡലവും നൽകിയാൽ വിവരങ്ങൾ ലഭിക്കും.

സേർച് ബൈ മൊബൈൽ: വോട്ടർ പട്ടികയുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ സൗകര്യം. സംസ്ഥാനം തിരഞ്ഞെടുത്തു ഫോൺ നമ്പർ നൽകിയാൽ ഒടിപി എത്തും. ഇതു നൽകിയാൽ വിവരങ്ങൾ ലഭിക്കും.

പിഡിഎഫും ലഭ്യം
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11 ൽ പ്രവേശിച്ചു ജില്ലയും മണ്ഡലവും നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും. ഇതിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer