മുംബൈ: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണെന്നും താന്‍ എപ്പോഴും മോഹന്‍ലാലിന്റെ വലിയ ആരാധകന്‍ ആണെന്നും അമിതാഭ് പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് അമിതാഭ് ബച്ചന്‍ ആശംസ കുറിപ്പ് പങ്കുവെച്ചത്.
‘മോഹന്‍ലാല്‍ ജി, ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ അഭിനന്ദനങള്‍. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ്. ഞാന്‍ എപ്പോഴും നിങ്ങളുടെ കലയുടെ ഒരു വലിയ ആരാധകനാണ്….ഏറ്റവും ആഴമേറിയ വികാരങ്ങള്‍ പോലും നിങ്ങള്‍ വളരെ സിമ്പിളായി അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. നിങ്ങളുടെ അതുല്യമായ കഴിവുകള്‍ ഞങ്ങളെയും പ്രചോദിപ്പിക്കട്ടെ. അങ്ങേയറ്റം ബഹുമാനത്തോടെയും അഭിമാനത്തോടെയും, എന്നൊരു ആരാധകന്‍, നമസ്‌കാരം’, എന്നാണ് അമിതാഭ് ബച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.






