മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിൽ കടുവ വീണത്. ഗഫൂറിനെ കടുവ പിടിച്ചത് മെയ് 15നാണ്. ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടിൽ ആയത് 53 ആം ദിനം.
മെയ് 15 വ്യാഴാഴ്ച്ച രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലെ റബ്ബർ തോട്ടത്തിൽവെച്ച് ഗഫൂറിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. കടിയേറ്റ് പിൻകഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണത്തിന് കാരണമായത്. കടിച്ചു കുടയുന്നതിനിടെ നട്ടെല്ല് പൊട്ടി. ശരീരം മുഴുവൻ നഖമേറ്റ് മുറിഞ്ഞു. രക്തം വാർന്നു പോയി. ഗഫൂറിന്റെ മൃതദേഹം കടുവ വലിഴച്ചതായും വലത്തേ നിതമ്പം പകുതി ഭക്ഷിച്ചതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.










