സംവിധായകൻ എം.എ. നിഷാദ് ഒരുക്കുന്ന പുതിയ ചിത്രം ‘ലർക്ക്’-ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രമായ ‘ലർക്ക്’ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കേരള ടാക്കീസ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാക്കൾ എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആൻഡ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്നാകരൻ എന്നിവരാണ്. ആർ. ഹരികുമാർ ചിത്രം അവതരിപ്പിക്കുന്നു.
ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സ്മിനു സിജോ, രമ്യ പണിക്കർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
ജുബിൻ ജേക്കബാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രജീഷ് രാമൻ ഛായാഗ്രഹണവും വിപിൻ മണ്ണൂർ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രകാശ് അലക്സാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മിനീഷ് തമ്പാന്റേതാണ് സംഗീതം. മനു മഞ്ജിത്ത് ഗാനരചന നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ പി.ആർ.ഒ എ.എസ്. ദിനേശാണ്.




