Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയിൽവേ സ്റ്റേഷനു സമീപം ചാർമിനാർ എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം സംഭവിച്ചു. എസ്5 കോച്ചിലാണ് തീ ഉയർന്നത്. പുകയും തീയും കണ്ടതോടെ യാത്രക്കാർ ഭീതിയിലായി. ചിലർ ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചു. ട്രെയിൻ നിർത്തിയ ഉടൻ തന്നെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങി സുരക്ഷിതമായി മാറി.

സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നു സംശയിക്കുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തീ പിന്നീട് പൂർണ്ണമായി അണച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.

Recent News

Advertisement
WhiteswanTV Footer