തൃശ്ശൂർ: സർവീസിൽ നിന്ന് വിരമിക്കുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം കെ സജീവിനെ ആദരിച്ചു. ചാലക്കുടി സെൻ്റ് മേരീസ് പള്ളിയിലെ അമ്പു തിരുനാളുമായി ബന്ധപെട്ട് ചാലക്കുടി ഡിവൈഎസ്പി പി.കെ. രാജു വിളിച്ചു ചേർത്ത യോഗത്തിൽ വെച്ചാണ് ആദരിച്ചത്. പരവധി വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എസ് എച്ച് ഒയെ ഡിവൈഎസ്പിയും പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടനും ചേർന്ന് ആദരിച്ചു. വാർഡ് മെമ്പർ അൽഫോൻസ ചാക്കോ, തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ സഹവികാരിമാർ, കൈകാരൻമാർ, മറ്റു ആഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









