Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദില്ലിയിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്ക് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദില്ലിയിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു.

ബുധനാഴ്ച തിക്രി കലാൻ മെട്രോ സ്റ്റേഷന് സമീപത്തെ സിഎൻജി പമ്പിലാണ് അപകടം. ഉച്ചയ്ക്ക് 3.37ഓടെയാണ് ഫയർഫോഴ്സിന് വിവരം ലഭിച്ചത്. തുടർന്ന് ആറ് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ട്രക്കിന്റെ സിലിണ്ടറിൽ സിഎൻജി നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് ജീവനക്കാരൻ മരിച്ചതെന്ന് ഔട്ടർ ദില്ലി ഡിസിപി അറിയിച്ചു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer