വാഷിംഗ്ടണ്‍: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% താരിഫ് ചുമത്തി. നവംബര്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവ നിയമം നിലവില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2024-ല്‍ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് ഒഴിവാക്കാന്‍ കമ്പനികള്‍ ട്രക്കുകളുടെ യു.എസിലേക്ക് മാറ്റാന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ യു.എസിലെ മൊത്തം വാഹന വിപണിയുടെ 5% മാത്രമാണെങ്കിലും വടക്കേ അമേരിക്കയിലെ ഇത്തരം വാഹനങ്ങളുടെ ആവശ്യകതയുടെ 80% യു.എസിലാണ്. ഈ നീക്കം കാനഡയിലും മെക്സിക്കോയിലും പ്രവര്‍ത്തനങ്ങളുള്ള നവിസ്റ്റാര്‍, വോള്‍വോ, ഡൈംലര്‍ തുടങ്ങിയ വാഹന നിര്‍മ്മാതാക്കളെ ബാധിക്കും.






