മത്തി എന്നും മലയാളികളുടെ വീക്നസ് ആണ്. മത്തി കറി മുതൽ മത്തി പീരയും മത്തി പൊരിച്ചതും വരെ ട്രൈ ചെയ്ത മടുത്തിരിക്കുന്നവരാകും നമ്മൾ. എന്നാൽ ബാച്ചിലേർസിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ സ്വാദിഷ്ടമായ “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ.
ചേരുവകൾ
1. വെളുത്തുള്ളി
2. ഇഞ്ചി
3. പച്ചമുളക്
4. പെരുംജീരകം
5. കുരുമുളക് പൊടി- 2 ടീസ്പൂൺ
6. മുളക് പൊടി – 1 ടേബിൾ സ്പൂൺ
7. മഞ്ഞൾപൊടി- 3/4 സ്പൂൺ
8. വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
9. വെള്ളം- ആവിശ്യത്തിന്
10. കറിവേപ്പില
11. ഉപ്പ്- ആവിശ്യത്തിന്
12. മത്തി- 1 KG
13. ഉള്ളി- 4 എണ്ണം
പാചകം ചെയ്യേണ്ട വിധം
1 മുതൽ 11 വരെയുള്ള ചേരുവകൾ മിക്സിയുടെ ചെറിയ ജാറിൽ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തിയിലേക്ക് ചേർത്ത നന്നായി പുരട്ടി യോജിപ്പിക്കുക. അത് കഴിഞ്ഞ് ഒരു കുക്കർ എടുത്ത് അതിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 4 ചെറിയുള്ളി അരിഞ്ഞത് ചെയ്ത നന്നായി ഇളക്കുക. ശേഷം ഉള്ളിയുടെ നിറം ഗോൾഡൻ ബ്രൗൺ ആകുമ്പോൾ അതിലേക്ക് ആവിശ്യത്തിന് കറിവേപ്പില ചേർക്കുക. അതിനോടൊപ്പം അരപ്പ് പുരട്ടി വെച്ചിരിക്കുന്ന മത്തി ചേർക്കുക. അതിനു ശേഷം കുക്കർ അടച്ചു വെച്ച് 1 വിസിൽ വന്നു കഴിഞ്ഞാൽ സ്വാദിഷ്ടമായ കുക്കർ മത്തി തയ്യാർ.










