ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ തമിഴക വെട്രി കഴകത്തിന്റെ രണ്ട് പ്രവര്‍ത്തകരെ ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പാര്‍ട്ടിയുടെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ ടൗണ്‍ ഭാരവാഹി എംസി പൗന്‍ രാജ് എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടത്. മതിയഴകനെ തിങ്കളാഴ്ചയും പൗന്‍ രാജിനെ ചൊവ്വാഴ്ചയുമാണ് പോലീസ് അറസ്റ്റുചെയ്തത്. വിജയ്‌യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന റാലി എല്ലാ നിയമങ്ങളും പാലിച്ചാണ് സംഘടിപ്പിച്ചതെന്ന് ടിവികെ പാര്‍ട്ടിയുടെ അഭിഭാഷകനായ മണികണ്ഠന്‍ പ്രതികരിച്ചു.




