തൃശ്ശൂർ : വാർഡുകളിൽ 14 പേർ, ബ്ലോക്കിൽ രണ്ട് പേരും മത്സരത്തിന് തയ്യാറെടുക്കുന്നു. സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനായി ട്വൻറി20 പാർട്ടി കൊരട്ടി പഞ്ചായത്തിൽ 16 സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നു. പഞ്ചായത്തിലെ 14 വാർഡുകളിൽ സ്ഥാനാർത്ഥികളും കൊരട്ടി, ചിറങ്ങര ഡിവിഷനുകളിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങൾക്കുമായി രണ്ട് സ്ഥാനാർത്ഥികളുമാണ് പാർട്ടി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്.
കൊരട്ടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇവരാണ്:
ഖന്നാനഗർ: എബ്രഹാം ആന്റണി
ചുനക്കര: ബൈജു വി.വി.
പാലപ്പിള്ളി: ജോനറ്റ് ജോസ്
നാലുകെട്ട്: അഗസ്റ്റിൻ സി.എം.
തിരുമുടിക്കുന്ന്: പ്രിൻസി പൗലോസ്
സ്നേഹനഗർ: സിനി കെ.വി.
ചിറങ്ങര: സ്മിഷ സെബാസ്റ്റ്യൻ
പൊങ്ങം: ബീന ജോൺസൺ
മംഗലശ്ശേരി: മിനി വിനോജ്
ചെറ്റാരിക്കൽ: ലിൻഡ ടീച്ചർ
വഴിച്ചാൽ: തോമസ് വി.ഒ.
ദേവമാത: ലൂസീ സാവി
കൊരട്ടി ടൌൺ: പ്രീത സിബി വട്ടലായി പള്ളിയങ്ങാടി: ആനി വർഗ്ഗീസ്
ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ സ്ഥാനങ്ങൾക്കായി പാർട്ടി നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ:കൊരട്ടി ഡിവിഷൻ: അഡ്വ. ഹരികൃഷ്ണൻ വി.ആർ.ചിറങ്ങര ഡിവിഷൻ: ബോണി ജോസഫ് വെളിയത്ത് എന്നിവരാണ് സ്ഥാനാർത്ഥികൾ










