തിരുവനന്തപുരം: മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണ സ്ഥാനാർഥിയുമായ വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇത്തവണ ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും വെറും 26 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യം.
ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിനി സജീവമായി പങ്കെടുത്തിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിനിയുടെ വിയോഗത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനം രേഖപ്പെടുത്തി. കോർപ്പറേഷനിൽ സിഎംപിയുടെ തീപ്പൊരി കൗൺസിലറായിരുന്ന സിനി, ഇത്തവണ ഇടവക്കോട് എന്ന ശക്തികേന്ദ്രം തിരിച്ചുപിടിക്കാൻ യുഡിഎഫ് നിയോഗിച്ച പോരാളിയായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.










