സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വെസ്റ്റ്‌ എളേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

കാസർഗോഡ്: വെസ്റ്റ് എളേരി പഞ്ചായത്തിലെ 19 വാർഡുകളിലും ജനവിധി തേടുന്ന ഐക്യ ജനാധിപത്യം സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.

യുഡിഎഫിൻ്റെ മുതിർന്ന നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16 സീറ്റുകളിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബിന്‌ടു പി എം(പരപ്പച്ചാൽ) റഹ്മത്ത് (ഭീമനടി) രാജേഷ് തമ്പാൻ (ചെന്നടുക്കം) ജനാർദ്ദനൻ (എളേരി) കെ ജെ വർക്കി (പുന്നക്കുന്ന്) ജോമോൻ മാത്യു (പ്ലാച്ചിക്കര) സുമിത്രാദേവി (ചീർക്കയം) ഉഷ പി (കരുവങ്കയം) ജിഷ മോൾ ലോറൻസ് (പറമ്പ) ബിന്ദു വർഗീസ് (ചട്ടമല) ഗിരിജാചന്ദ്രൻ (കോട്ടമല) ജോസഫ് പി ടി (നർക്കിലക്കാട്) ജോൺ (എച്ചിപ്പോയിൽ) ഷിൻസ് (മണ്ഡപം) ഗീതാ കെ (കമ്മാടം) അബ്‌ദുറഹ്മാൻ പുഴക്കര(മൗക്കോട്) സുമയ്യ സിദ്ദീഖ് (പെരുമ്പട്ട) റൈഹാനത്ത് ടീച്ചർ (ഓട്ടപ്പടവ്) എന്നിവരാണ് സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചിട്ടുള്ളത്.

വെസ്റ്റ് എളേരിയിൽ യുഡിഎഫിൻ്റെ തുടർഭരണം സുസ്ഥിരമാണെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് നേതാക്കളായ അബൂബക്കർ മൗക്കോട്, ശരീഫ് വാഴപ്പള്ളി, ബാബു ചിറയിൽ, എ വി അബ്ദു‌ൽ ഖാദർ, ജോയ് ജാതിയിൽ, ഹസൈനാർ അഹമ്മദ് കുഞ്ഞി, പിസി ഇസ്‌മായിൽ, എൻ പി അബ്‌ദുൽ റഹ്മാൻ, മാസ്റ്റർ കരിം, മൗലവി മൗക്കോട്, പി എം റാഫി, ഫാത്തിമ സാദാത്ത്, കെ സൈനബ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement