സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുക്രൈന്‍ യുദ്ധം: നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പുടിന്‍ പിന്മാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പിന്മാറി.റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി. ട്രംപ് റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളഡിമിര്‍ സെലന്‍സ്‌കി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു.

ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്‌ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യന്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്‌ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം ഉപ ആഭ്യന്തര മന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍, ഉപ വിദേശകാര്യ മന്ത്രി മിഖായല്‍ ഗാലുസി, റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായ ഇഗോര്‍ കൊസ്ത്യുകോവ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് റഷ്യ വിശദമാക്കിയിട്ടു്‌ളത്

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമിടയില്‍ റഷ്യന്‍ പ്രസിഡന്റ് പിന്മാറിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സമാധാനത്തിനായി തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ആഗോള തലത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പുടിന്റെ പിന്മാറ്റം അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.