Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനിസ്ലാമിക ആചാരങ്ങൾ ഒഴിവാക്കണം; സമസ്ത മുശാവറ യോഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സമസ്തയുടെ നിലപാടിന് വിരുദ്ധമായി നിലവിളക്ക് കൊളുത്തിയത് വിവാദമായതോടെ ഫാത്തിമ തഹ്ലിയ എംഎൽഎയ്ക്ക് തിരുത്തുമായി സമസ്ത രംഗത്ത്. അനിസ്ലാമിക ആചാരങ്ങളും ഇതരമത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും മുസ്ലിംകൾ ഒഴിവാക്കണമെന്ന് സമസ്ത മുശാവറ യോഗം ആവശ്യപ്പെട്ടു.

പേരാമ്പ്രയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഫാത്തിമ തഹ്ലിയ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തിയതാണ് വിവാദത്തിന് കാരണമായത്. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ ചർച്ചകൾ സജീവമായി. ഇതിന് പിന്നാലെയാണ് സമസ്ത ഔദ്യോഗിക നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer