Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്ക–ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ; തലസ്ഥാനത്ത് കടുത്ത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്‌ലാമാബാദ്: അമേരിക്ക–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് സാധ്യത ഉയരുന്നതിനിടെ പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദ് കനത്ത സുരക്ഷാ വലയത്തിൽ. ചർച്ചകളുടെ തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ പ്രധാന പാതകൾ വൻകിട വാഹനങ്ങൾക്കായി അടച്ചതോടൊപ്പം വിവിഐപി മേഖലകളിലെ റോഡുകളും വിപണികളും ഏപ്രിൽ 19 മുതൽ നിയന്ത്രണത്തിലാണ്. ഇസ്‌ലാമാബാദിനും റാവൽപിണ്ടിക്കും ചുറ്റും പത്തായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

റാവൽപിണ്ടി–ഇസ്‌ലാമാബാദ് മെട്രോ ബസ് സർവീസും വിവിധ റൂട്ടുകളിലെ ഇലക്ട്രിക് ബസുകളും നിർത്തിവെച്ചിട്ടുണ്ട്. ചരക്ക് ഗതാഗതവും ബാധിക്കപ്പെട്ടതോടെ പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രധാന സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന റെഡ് സോൺ മേഖലയിൽ നിയന്ത്രണം തുടരുന്നു. ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വീട്ടിൽ നിന്നുള്ള ജോലിയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

സ്കൂളുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സർവകലാശാലകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. ഏപ്രിൽ 11, 12 തീയതികളിൽ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചിരുന്നു.

രണ്ടാംഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇറാൻ ഇതുവരെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും സാമ്പത്തിക ഉപരോധവും ചർച്ചകളിൽ പ്രധാന തടസ്സങ്ങളായി തുടരുന്നു.

Recent News

Advertisement
WhiteswanTV Footer