സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രിയെ അധിക്ഷേപിച്ച പരാമർശം; വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ സംസാരിക്കാനും മടിയില്ലാതെ മുന്നോട്ട് പോവുകയാണ്.

വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. മന്ത്രി വി ശിവൻക്കുട്ടിയുടെ മെക്കിട്ട കേറൽ സതീശനൊരു സ്ഥിരം തൊഴിലായി മാറിയിരിക്കുകയാണ്.

അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളുമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വരവ്. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമാണ് സതീശൻ പരാമർശിച്ചത്. ഈ പരാമർശം കുറച്ചു കൂടിപോയെന്നാണ് പൊതുവെയുളള വിലയിരുത്തൽ.

നിയമസഭയിലെ ശൂന്യവേളയിലടക്കം ഉയർന്ന വാദപ്രതിവാദങ്ങൾക്കിടെയായിരുന്നു സതീശന്റെ വ്യക്തിപരമായ അധിക്ഷേപം. നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്ന് സതീശൻ പരിഹസിച്ചു.

അതേസമയം, ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവ് ഒരു മന്ത്രിയെ ഇത്രയും തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിട്ടുണ്ട്. കൂടാതെ കേരളത്തിലെ സർക്കാർ സ്‌കൂളുകളുടെ നിലവാരം ലോകോത്തരമായി മാറുന്ന സാഹചര്യത്തിലാണ് അടിസ്ഥാനരഹിതവും വ്യക്തിപരവുമായ പ്രതിപക്ഷ നേതാവിന്റെ അധിക്ഷേപ പരാമർശം.

എന്നാൽ വിഡി സതീശൻ പറയുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്. 2015ലെ നിയമസഭാ ബജറ്റ് അവതരണത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വി. ശിവൻകുട്ടി നിയമസഭയിലെ കസേരയും മൈക്കും തകർത്ത സംഭവത്തിന്റെ കാര്യമാണ് പ്രതിപക്ഷനേതാവ് പറഞ്ഞെതാണ് ഒരു വിഭാഗം പറയുന്നത്.

എന്നാൽ ഇതേ സതീശൻ തന്നെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവ വേളയിൽ കലോത്സവത്തിന്റെ മികച്ച നടത്തിപ്പിനെ പ്രശംസിച്ച് രംഗത്ത് വന്നതും. അന്ന് മന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ചയാളാണ് ഇന്ന് ഇത്രയധികം അധിക്ഷേപം നടത്തിയതെന്ന് കാണുമ്പോൾ ആളുകൾ പലതരത്തിലുള്ള സംശയങ്ങളാണ് പ്രകടിപ്പിക്കുന്നത്. കാരണം നിലപാടുകളുടെ രാജകുമാരന് കാലുമാറുന്ന സ്വഭാവം ഈ ഇടയായി കുറച്ചു കൂടുന്നുണ്ടെന്നാണ് ആക്ഷേപം.

വിഴിഞ്ഞം സമരം ആദ്യം പിന്തുണയ്ക്കുകയും പിന്നീട് വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ‘കുഞ്ഞ്’ ആണെന്ന് പറഞ്ഞ് ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും സതീശന്റെ രാഷ്ട്രീയ നീക്കമാണ്. വയനാട്ടിൽ നിർമിക്കുന്ന വീടുകളിൽ 300 എണ്ണം കോൺഗ്രസ് നൽകുമെന്ന അവകാശവാദം വെറും വാചകം മാത്രമാണ്.

ദുരന്തമുഖത്ത് പോലും രാഷ്ട്രീയം കളിക്കുന്ന സതീശൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡെപ്യൂട്ടി ചീഫ് മാർഷൽ ആക്രമിച്ചു എന്ന് സതീശൻ തട്ടിവിട്ടു. എന്നാൽ തനിക്ക് നേരെ അക്രമം ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂർ തന്നെ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത വീണ്ടും തകർന്നു.

ഇതുപോലെ വായിൽ തോന്നിയത് വിളിച്ചുപറയുന്നത് ഒരു പ്രതിപക്ഷ നേതാവിന് ചേർന്നതല്ല. ഭരണം പിടിക്കാൻ മന്ത്രിമാരുടെ മുതുകത്ത് കറുകയല്ല വേണ്ടത് എന്നത് സതീശൻ ഇനിയെങ്കിലും മനസ്സിലാക്കണം. മാധ്യമങ്ങളുടെ മൈക്കിനു മുന്നിൽ വന്ന് തഗ് ഡൈലോഗ് അടിക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയം. അതുകൊണ്ടൊന്നും ജനങ്ങളെ കയ്യിലെടുക്കാനും സാധിക്കില്ല.

അതേസമയം, പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്.

കേരളത്തിലെ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച വിദ്യാഭ്യാസ പദ്ധതികളും പരിഷ്‌കാരങ്ങളും എല്ലാവർക്കമറിയാം. അതിലേറ്റവും വലിയ പങ്ക് വഹിച്ചത് മന്ത്രി വി ശിവൻകുട്ടി തന്നെയാണ്. പത്ത് വർഷം കൊണ്ട് ഒമ്പതിനായിരം കോടി രൂപയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയിൽ കൊണ്ടു വന്ന ഒരു സർക്കാരിനെ ചൂണ്ടിക്കാണിക്കാൻ വി ഡി സതീശന് സാധിക്കുമോ? ഏതായാലും സതീശന്റെ വിടുവായിത്തരം പാർട്ടിക്ക്തന്നെ തന്നെ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.