പ്രശസ്ത പ്രൊഡക്ഷന്‍ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ കീഴില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാര്‍ദന.
ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ചിത്രം രാജ വാരു റാണി ഗാരു സംവിധാനം ചെയ്ത രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു.
ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും ഇന്ന് ഹൈദരാബാദില്‍ നടന്ന ഗംഭീര ചടങ്ങില്‍ പുറത്തിറങ്ങി. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷന്‍ ഡ്രാമയായാണ് അവതരിപ്പിക്കപ്പെടുന്നത്.
ഗ്ലിംപ്സ് പുറത്തിറങ്ങിയതോടെ റൗഡി ജനാര്‍ദന പ്രേക്ഷകരില്‍ ശക്തമായ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. രക്തത്തില്‍ കുതിര്‍ന്ന തീവ്ര ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന ഗ്ലിംപ്സ്, വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു അവതാരത്തില്‍ അവതരിപ്പിക്കുന്നു.
പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷന്‍ മുഹൂര്‍ത്തങ്ങളും ചേര്‍ന്ന് ‘ജനാര്‍ദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണര്‍ത്തുകയാണ് പ്രേക്ഷകര്‍ക്കിടയില്‍. കൈയില്‍ മാച്ചറ്റുമായി, രക്തക്കറകളോടെ എത്തുന്ന വിജയ് ദേവരകൊണ്ടയുടെ ഇന്റന്‍സ് സ്ക്രീന്‍ പ്രസന്‍സ് ഗ്ലിംപ്സിന്റെ ഹൈലൈറ്റാണ്.
ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതല്‍ തീവ്രത നല്കുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്.
കീര്‍ത്തി സുരേഷ് നായികയായി മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറില്‍ ലോകവ്യാപകമായി തിയേറ്ററുകളില്‍ എത്തും.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ബാനര്‍: ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്, നിര്‍മ്മാതാക്കള്‍: ദില്‍ രാജു, ശിരീഷ്, കഥ & സംവിധാനം: രവി കിരണ്‍ കോല,ഛായാഗ്രഹണം: ആനന്ദ്.സി. ചന്ദ്രന്,സംഗീതം: ക്രിസ്റ്റോ സേവ്യര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍: ഡിനോ ശങ്കര്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ: ജനാര്‍ദന്‍ പാസുമര്‍ത്തി, മ്യൂസിക് : ടി സീരിസ്, ആക്ഷന്‍: സുപ്രീം സുന്ദര്‍,ആര്‍ട്ട് ഡയറക്ടര്‍: സത്യനാരായണ, പി.ആര്.ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ്.






